ഇടുക്കി: മൂന്നു പൊലീസുകാരെ ബോംബ് സ്ഫോടനത്തില്‍ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറില്‍ പിടിയില്‍. പിടിയിലായത് ഝാർഖണ്ഡ് സ്വദേശി സഹൻ ദിനബുവാണ്.
പ്രതിയെ കൊച്ചിയിലെയും റാഞ്ചി യൂണിറ്റിലേയും എൻഐഎ ഉദ്യോഗസ്ഥരാണ് മൂന്നാറില്‍ നിന്നും പിടികൂടിയത്. ഇയാള്‍ ഝാർഖണ്ഡില്‍ നിന്നും ഇവിടെയെത്തി ഭാര്യയുമായി അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാള്‍ ഏതാണ്ട് ഒന്നര മാസമായി ഗൂഡാർവിള എസ്റ്റേറ്റില്‍ ജോലി ചെയ്യുകയായിരുന്നു.
ഇയാള്‍ കുറച്ചു നാളായി എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. എൻഐഎയുടെ അന്വേഷണത്തില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ മൂന്നാർ പോലീസിന്റെ സഹായത്തോടെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
എംഡിഎംഎയുമായി അഭിഭാഷകയും മകനും പിടിയിലായതായി റിപ്പോർട്ട്. കാറില്‍ പോകുകയായിരുന്ന അഭിഭാഷകനായ അമ്മയേയും മകനേയും നർക്കോട്ടിക് സെല്ലും പുന്നപ്ര പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
പുറക്കാട് കരൂര്‍ കൗസല്യ നിവാസില്‍ അഡ്വ.സത്യമോള്‍ മകന് സൗരവ് എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ദേശീയ പാതയില്‍ പറവൂരിന് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്.
ഇവരുടെ കാറില്‍ നിന്നും 6.9 ഗ്രാം എംഡിഎംഎയാണ് കണ്ടത്തിയത്. ശേഷം വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.



