ചരിത്രത്തിലാദ്യമായി ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ കാൻ്റർബറി ആർച്ച് ബിഷപ്പായി ഒരു വനിത

മാർപ്പാപ്പ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ പദവി പേറുന്ന ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ ആർച്ച് ബിഷപ്പായി ഒരു വനിത നിയമിതയായി. കാൻ്റർബറി ആർച്ച് ബിഷപ്പായി  ഡാം സാറാ മുല്ലള്ളി (63) 2026 ജനുവരിയിൽ സ്ഥാനമേൽക്കും. ലണ്ടനിലെ സെൻ്റ് പോൾസ് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിലാവും ഔദ്യോഗിക പ്രഖ്യാപനം.

ലോകമെമ്പാടുമായി 8.5 കോടി വിശ്വാസികളുള്ള ആംഗ്ലിക്കൻ സഭയുടെ പരമാദ്ധ്യക്ഷ സ്ഥാനമായ കാൻ്ററിബറി ആർച്ച് ബിഷപ്പായിരിക്കും സാറ. സഭയുടെ 106-ാമത്തെ പരമാദ്ധ്യക്ഷയാണിവർ. സാറയെ അദ്ധ്യക്ഷയാക്കിക്കൊണ്ട് ചാൾസ് മൂന്നാമൻ രാജാവ് അംഗീകാരം നൽകി.

ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ 1400 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായിട്ടാണ് ഒരു വനിത ആത്മീയ നേതാവാകുന്നത്. 2000 ത്തിൻ്റെ തുടക്കത്തിൽ എൻ.എച്ച്.എസിൽ ചീഫ് നഴ്സിംഗ് ഓഫീസറായിരുന്നു ഇവർ.