എച്ച് 1 വിസയ്ക്ക് ഒരു കോടിയോളം വില ! അമേരിക്കയ്ക്ക് വേണ്ടാത്ത ഇന്ത്യൻ പ്രൊഫഷനുകളെ ജർമ്മനി കൊണ്ടുപോകുന്നു

അമേരിക്ക എച്ച്1 വിസ കഠിനമാക്കിയപ്പോൾ ഇന്ത്യൻ ടെക്കികൾക്ക് ജോലി നൽകാൻ ജർമ്മനി തയ്യാറാകുന്നതായി വാർത്തകൾ വരുന്നു. 88 ലക്ഷം രൂപയാണ് ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിഭഗ്ദ്ധർക്ക് എച്ച്1 വിസയ്ക്കായി നൽകേണ്ടത്. എച്ച്1 വിസ കിട്ടി അമേരിക്കയിൽ എത്തിയാൽ ഈ തുക തിരിച്ചു കിട്ടാൻ എത്ര നാൾ ജോലി ചെയ്യേണ്ടിവരും? അതുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ അമേരിക്കൻ പൂതി നിലക്കും എന്നാണ് പൊതുവെ കണക്കുട്ടുന്നത്.

ഈ സാഹചര്യത്തിലാണ് ജർമ്മനി ഇന്ത്യൻ ടെക്കികൾക്ക് ഉദാരമായ രീതിയിൽ വിസ നൽകാൻ ഒരുങ്ങുന്നത്. ജോലി ചെയ്യാനുള്ള ഇന്ത്യക്കാരുടെ കഴിവും പ്രാപ്തിയും അവരുടെ കൃത്യനിഷ്ഠയും എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള കാര്യമാണ്.

അമേരിക്കൻ എച്ച്1 വിസ ഭീക്ഷണിയെ ചെറുക്കാൻ ഇന്ത്യൻ യുവാക്കൾക്കും ജോലികിട്ടാനും ഇത് വഴിവയ്ക്കും എന്നു കരുതുന്നു. യൂറോപ്യൻ രാജ്യങ്ങളെല്ലാം ട്രംപിൻ്റെ ഭീക്ഷണിയെ വകവയ്ക്കാതെ ഇന്ത്യൻ സാങ്കേതിക വിദഗ്ദ്ധരെ കൊണ്ടു പോകും എന്നാണറിയുന്നത്. ആധുനിക സാങ്കേതിക വിദ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയുടെ ഐടി മേഖലയിൽ നിറഞ്ഞുനിൽക്കുന്നത് ഇന്ത്യൻ യുവാക്കളാണ്. ജോലി ചെയ്യാൻ കഴിവുള്ളവരെ കിട്ടാതെ വന്നാൽ കമ്പനി നിശ്ചലമാകും. തൊഴിൽ രഹിതരായവർ മറ്റ് രാജ്യങ്ങളിലേക്കോ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു പോകും.

എന്തായാലും ഒരു കോടിയോളം വിസ ഫീസ് നൽകി ഇന്ത്യൻ ടക്കികൾ അമേരിക്കയിലേക്ക് ഇനി പോകുമെന്ന് തോന്നുന്നില്ല.