സമന്വയത്തിന്റെ പാത സ്വീകരിച്ച് പങ്കുവെക്കലിന്റെ പാഠം ശീലമാക്കാം

മൂങ്ങ നന്നേ അവശനായിരുന്നു. അത് തന്റെ മരപ്പൊത്തില്‍ വിശ്രമിക്കുമ്പോള്‍ അത്ര സുഖകരമല്ലാത്ത ഒരു ശബ്ദം കേട്ടു.

നോക്കിയപ്പോള്‍ ഒരു പുല്‍ച്ചാടി. തനിക്ക് സുഖമില്ലെന്നും ഒച്ചവെക്കരുതെന്നും മൂങ്ങ പറഞ്ഞപ്പോള്‍ പുല്‍ച്ചാടി കേട്ട ഭാവം നടിച്ചതേയില്ല.

പകല്‍ തന്റേതാണെന്നും മൂങ്ങയുടെ സമയം രാത്രിയാണെന്നും പറഞ്ഞ് അത് കൂടുതല്‍ ഒച്ചവെച്ചു.

തന്റെ കയ്യില്‍ ഒരു വിശേഷപ്പെട്ട വസ്തുവുണ്ട്. നിനക്കത് ഉപകാരപ്പെടും. നീ ഇവിടേക്ക് വന്നാല്‍ അത് ഞാന്‍ തരാം.. മൂങ്ങ പറഞ്ഞു.

ഇത് കേട്ട് പുല്‍ച്ചാടി മൂങ്ങയുടെ അടുത്തേക്ക് വന്നു. മൂങ്ങ തന്റെ ദേഷ്യം മുഴുവനും ഒറ്റയടിക്ക് തീര്‍ത്തു. അതോടെ പുല്‍ച്ചാടിയുടെ ബോധം നഷ്ടപ്പെട്ടു..

മൂങ്ങ തന്റെ കൂട്ടില്‍ സമാധാനത്തോടെ കണ്ണടച്ച് കിടന്നു. സ്വകാര്യത എന്നത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അത് ആര്‍ക്കും സ്വന്തമല്ല.

അവനവന് വേണ്ടി മാത്രം നിലകൊള്ളുന്ന ജീവിതത്തില്‍ മനസ്സമാധാനമുണ്ടാകില്ല. പങ്കുവെക്കലുകളിലാണ് ജീവിതം കൂടുതല്‍ ആയാസകരമായി സാധ്യമാകുന്നത്.

സ്വന്തം വസതിയൊരുക്കുമ്പോഴെല്ലാം അന്യന്റെ വാസസ്ഥലം നഷ്ടമാകുന്നില്ലെന്ന് കൂടി ഉറപ്പുവരുത്തണം. കാരണം മണ്ണിലിഴയുന്നവയ്ക്കും മാനത്ത് പറക്കുന്നവയ്ക്കും രാജാവിനും പ്രജക്കുമെല്ലാം ഒരേ സ്ഥാനമാണ്.

നമുക്ക് സമന്വയത്തിന്റെ പാത സ്വീകരിക്കാം.. പങ്കുവെക്കലിന്റെ പാഠം ശീലമാക്കാം

– ശുഭദിനം.