ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരെയുള്ള പീഢനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, 28 ഞായറാഴ്ച ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ചു.
അന്നേദിവസം ലോകമെമ്പാടുമുള്ള സഭായോഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ദൈവജനത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഐ പി സി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വൽസൻ ഏബ്രഹാം ആഹ്വാനം ചെയ്തു.
ജനറൽ കൺവൻഷൻ്റെ അനുഗ്രഹത്തിനായുള്ള 102 ദിന പ്രാർത്ഥന 30 ന് ചൊവ്വ രാവിലെ 9:30 ന് കുമ്പനാട് പ്രയർ ചേമ്പറിൽ ആരംഭിക്കും. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ. വൽസൻഏബ്രഹാം ഉൽഘാടനം ചെയ്യും. പാസ്റ്റർ .ഫിലിപ്പ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തും. വർക്കി ഏബ്രഹാം കാച്ചാണത്ത് പ്രസംഗിക്കും. പ്രയർ കൺവീനർമാരായ പാസ്റ്റർ .സി.സി ഏബ്രഹാം ,പാസ്റ്റർ വർഗീസ് ഫിലിപ്പ് ,പാസ്റ്റർ ജോൺ ജോർജ് എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകും .
വാർത്ത : പാസ്റ്റർ .ഫിലിപ്പ് പി തോമസ്