എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അസാധാരണ സംഭവം: കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ച് യാത്രക്കാരൻ, ഒപ്പം 8 പേർ, ഹൈജാക്ക് ഭയന്ന് പൈലറ്റ്

ബെംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വിമാനം 35000 അടി ഉയരത്തില്‍ എത്തി നില്‍കെ കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ച്‌ യാത്രക്കാരനും എട്ടംഗ സംഘവും.

ബെംഗളൂരുവില്‍ നിന്ന് വാരണസിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ കോക്പിറ്റാണ് യാത്രക്കാരൻ തുറക്കാൻ ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ തിങ്കളാഴ്ചയാണ് അപ്രതീക്ഷിത സുരക്ഷാ പ്രതിസന്ധിയുണ്ടായത്.

പൈലറ്റിന്റെ സമചിത്തതയോടെയുള്ള ഇടപെടലില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായി. ഐഎക്സ് 1086 എന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്. കോക്പിറ്റ് മേഖലയില്‍ കയറിയ യാത്രക്കാരൻ കോക്പിറ്റിലേക്ക് കൃത്യമായ പാസ്കോഡ് അടിച്ചാണ് കയറാൻ ശ്രമിച്ചതെന്നതിനാല്‍വിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഭയന്ന പൈലറ്റ് കോക്പിറ്റ് തുറക്കാതിരിക്കുകയായിരുന്നു.

എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്. തുടർന്നു വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഒൻപത് യാത്രക്കാരെയും സിഐഎസ്‌എഫിന് കൈമാറി. ബോയിംഗ് 737 മാക്സ് 8 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. രാവിലെ എട്ടേകാലോടെ ടേക്ക് ഓഫ് ചെയ്ത വിമാനം 10.21നാണ് വാരണാസിയില്‍ ലാൻഡ് ചെയ്തത്. അതേസമയം ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിനു പിന്നുള്ള കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു.

*ഐ. പി. സി പിളരുമോ ?*