ഗാസയില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേല്‍, സ്ഥിതി അത്യന്തം ആപല്‍ക്കരമെന്ന് യുഎൻ

ഗാസയില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേല്‍. സ്ഥിതി അത്യന്തം ആപല്‍ക്കരമെന്ന് യുഎൻ. ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന് ഇസ്രായേല്‍ ഇനന്‍റലിജൻസ് വിഭാഗം ബന്ധുക്കളെ അറിയിച്ചു.

9 കുട്ടികള്‍ ഉള്‍പ്പെടെ 59 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഗാസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്ലോട്ടിലയെ തടയാനൊരുങ്ങിയിരിക്കുകയാണ് ഇസ്രായേല്‍ നാവിക സേന. ഗാസ സിറ്റി പിടിച്ചടക്കാൻ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. നഗരത്തിലെ മുഴുവൻ കെട്ടിടങ്ങളും ഇടിച്ചു നിരപ്പാക്കാനാണ് നീക്കം.

ഗാസ സിറ്റിയിലെ പതിനാറ് നില കെട്ടിടത്തില്‍ നിന്ന് താമസക്കാരോട് ഒഴിയാൻ ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഗാസയില്‍ നരകവാതില്‍ തുറക്കുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒഴിയാനുള്ള ഭീഷണി.