ഗുര്‍ഗോണ്‍ (ഹരിയാന) : ട്രാഫിക് ബ്ലോക്കില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് നമ്മളെ പലപ്പോഴും മുഷിപ്പിക്കാറുമുണ്ട്.
അത്തരത്തില്‍ ഗുഡ്ഗാവില്‍ നിന്നുള്ള ഒരു ട്രാഫിക് ബ്ലോക്കിന്റെ വീഡിയോയാണ് ഇപ്പോള്‍ എക്സില്‍ ചർച്ചയാകുന്നത്.
ബ്ലോക്കില്‍ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ തോളിലേറ്റി വാഹനങ്ങള്‍ക്കിടയിലൂടെ നടന്നുപോകുന്ന രണ്ട് യുവാക്കളാണ് വീഡിയോയിലുള്ളത്. ബാഹുബലിയുടെ പാട്ട് പശ്ചാലത്തില്‍ ഉപയോഗിച്ച് ഒട്ടേറെപ്പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ റീപോസ്റ്റ് ചെയ്തത്. ഗുഡ്ഗാവ് ലോക്കല്‍സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. ‘ഗുഡ്ഗാവിലെ ഗതാഗതക്കുരുക്കിന് ഒരേയൊരു പരിഹാരം’ എന്ന ക്യാപ്ഷനും അവർ നല്‍കിയിട്ടുണ്ട്.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. ‘ഡെഡ്ലിഫ്റ്റിന്റെ ഫൈനല്‍ ബോസ്,’ എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. ‘ഇന്ത്യ തുടക്കക്കാർക്കുള്ളതല്ല,’ എന്ന് മറ്റൊരാള്‍ കൂട്ടിച്ചേർത്തു. ‘ഓഫീസിലേക്ക് പോകുന്നവർക്കും ഇതുപോലെ ചെയ്യേണ്ടി വരുന്ന കാലം വിദൂരമല്ല,’ എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്.



