എം പി ഡീൻ കുര്യക്കോസിൻെറ മാതാവ് റോസമ്മ കുര്യാക്കോസ് നിര്യാതയായി

ഇടുക്കി : ഇടുക്കി എം പി അഡ്വ.ഡീൻ കുര്യക്കോസിൻെറ മാതാവ് പൈങ്ങോട്ടൂർ ഏനാനിക്കൽ – റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു.

ഇന്ന് ഉച്ചതിരിഞ്ഞ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

സംസ്കാരം (19.07.2024) വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കുളപ്പുറം ,കാൽവരിഗിരി പള്ളി സെമിത്തേരിയിൽ. കൃത്യ സമയം പിന്നീട് അറിയിക്കും.

ഭർത്താവ് – അഡ്വ. AM കുര്യാക്കോസ്, മക്കൾ – ജീൻ കുര്യാക്കോസ് (ഓസ് ട്രേലിയ), അഡ്വ.ഡീൻ കുര്യാക്കോസ്, അഡ്വ.ഷീൻ കുര്യാക്കോസ്.
മരുമക്കൾ – രശ്മി ജീൻ, ഡോ.നീത പോൾ , സുരമ്യ ജോൺ.