ആലുവ സെൻ്റർ സിഇഎംന്റെ നേതൃത്വത്തിൽ ഓൾഡേജ് ഹോം സന്ദർശനം നടത്തി

ആലുവ സെൻ്റർ സിഇഎംന്റെ നേതൃത്വത്തിൽ മലയാറ്റൂർ ഉള്ള ആകാശ പറവകൾ എന്ന ഓൾഡേജ് ഹോം സന്ദർശിക്കുവാനും കുറച്ചു സമയങ്ങൾ അവരോട് ഒന്നിച്ച് പാട്ടുകൾ, ആക്ഷൻ സോങ് എന്നീ പ്രോഗ്രാമുകൾ നടത്തുവാൻ സെൻ്റർ സിഇഎം അംഗങ്ങൾക്ക് സാധിച്ചു.

കൂടാതെ അവർക്കാവശ്യമായ ചില സാധന സാമഗ്രികളും നൽകുവാൻ സാധിച്ചു. പാസ്റ്റർമാരായ തോമസ് ബേബി എൽദോ എം ഒ, ഷിബു മാത്യു, ജോമോൻ തോമസ് എന്നിവരുടെ സാന്നിധ്യം ഈ മീറ്റിങ്ങിന് ഒരു അനുഗ്രഹമായിരുന്നു.

ആലുവ സെൻ്റർ സിഇഎംന്റെ പ്രസിഡൻറ് പാസ്റ്റർ ഹരീഷ് ഗോപി സെക്രട്ടറി എപ്പിക്ക്സൺ പോൾ, ട്രഷറർ ഷിജോ തോമസ് എന്നിവരാണ് ഈ പ്രോഗ്രാമിന് നേതൃത്വം കൊടുത്തത്.