പാമ്പാടി : ഐപിസി പാമ്പാടി സെന്റർ പിവൈപിഎയുടെ നേതൃത്വത്തിൽ ഹെൽത്ത് വിംഗ് പ്രഥമ സീസൺ തുടക്കമിട്ടു പിവൈപിഎ പ്രസിഡന്റ് ബ്രദർ കെവിൻ ഫിലിപ്പ് സാബു അദ്ധ്യക്ഷതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം നടത്തി. തുടർന്ന് നടന്ന ഫുട്ബോൾ മത്സരത്തിൽ ഹെബ്രോൻ വാഴൂർ ഒന്നാം സ്ഥാനവും, പാമ്പാടി ബെഥെൽ സഭക്ക് രണ്ടാം സ്ഥാനവും നേടി.
ക്രിക്കറ്റ് ടൂർണമെന്റിൽ ഹെബ്രോൻ കുറിച്ചിമല ഒന്നാം സ്ഥാനവും, ബെഥെൽ പാമ്പാടി രണ്ടാം സ്ഥാനവും ലഭിച്ചു. ഇരു മത്സരങ്ങൾക്കും ഒന്നാം സ്ഥാനം ലഭിച്ച സഭകൾക്ക് സ്റ്റെഫിൻ ഏബ്രഹാം സാബു മെമ്മോറിയൽ എവറോളിംഗ് ട്രോഫി നൽകി. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി മാർക്കേസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജോണി പി എബ്രഹാം, കെസിയ മേരി തോമസ്, അനീഷ് മാത്യു, സിജി ബി ജോൺ, യോശുവ അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്ത:- യോശുവ അനീഷ്
(പബ്ലിസിറ്റി കൺവീനർ)



