സാറാമ്മ അലക്‌സാണ്ടർ നിത്യതയിൽ

ഡാളസ്: ചെങ്ങന്നൂർ പടവുപുരക്കൽ പരേതനായ പി.സി.അലക്സാണ്ടറിൻ്റെ   ഭാര്യ സാറാമ്മ അലക്സാണ്ടർ (90) ചെങ്ങന്നുരിൽ   സ്വവസതിയിൽ നിര്യാതയായി. പരേത തുമ്പമൺ മാമ്പിലാലിൽ വർക്കി സാറിൻ്റെയും ഓമല്ലൂർ ഉഴുവത്ത് മറിയാമ്മയുടെയും മകളാണ്. 

മക്കൾ:  ചെറിയാൻ അലക്സാണ്ടർ (ബോബി), വർഗ്ഗീസ് അലക്സാണ്ടർ (ജോജി), ഇവർ രണ്ട് പേരും കുടുബമായ് ഡാളസിൽ താമസിക്കുന്നു. ഡോക്ടർ തോമസ് അലക്സാണ്ടർ (റെജി).  അയർലൻ്റ്  

മരുമക്കൾ: ലൈല അലക്സാണ്ടർ, സൂസൻ അലക്സാണ്ടർ, ഡോ. സാലി തോമസ്.

ചെങ്ങന്നൂർ തിട്ടമേൽ മാർത്തോമ്മ സഭാ അംഗമായ സാറാമ്മ അലക്സാണ്ടറിൻ്റെ സംസ്കാര  ശുശ്രഷകൾ പിന്നീട് അറിയിക്കുന്നതാണ്.

വാർത്ത : രാജു തരകൻ