പി.സി ഐ കേരളാ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ നോബിൾ പി തോമസ് സമ്മേളനം ഉൽഘാടനം ചെയ്തു ക്രിസ്ത്യാനികൾക്ക് പ്രത്യേകിച്ച് പെന്തകോസ്ത് കാർക്ക് ഭരണഘടന തരുന്ന സംരക്ഷണത്തെപ്പറ്റിയും വർധിച്ച് വരുന്ന പീഡനങ്ങളെ കുറിച്ചും തൻ്റെ സന്ദേശത്തിൽ ഉന്നൽ നൽകി. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പാസ്റ്റർ എം.എം മാത്യു അധ്യക്ഷനായിരുന്നു.
സൗത്ത് ഇന്ത്യാ അസംബ്ളി സ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ മാത്യൂ മുഖ്യസന്ദേശം നൽകി. പ്രാർത്ഥനയിലെ ദൈവീക നിയോഗങ്ങളെ കുറിച്ചും പുതിയ നിയമസഭയ്ക്ക് പ്രാർത്ഥന അത്യാവശ്യ ഘടകമാണ് എന്നും ദൈവമക്കൾ പെന്തക്കോസ്തിൻ്റെ പഴയ സ്ഥിതിയിലേയ്ക്ക് മടങ്ങിവരണം എന്നും താൻ ആഹ്വാനം ചെയ്തു.

മലബാറിൻ്റെ സുവിശേഷികരണത്തിനായി ലഭിച്ച വാഹനം അസംബ്ളി സ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക് സൂപ്രണ്ട് റവ: ഡോ വിറ്റി എബ്രഹാം പ്രാർത്ഥിച്ച് സമർപ്പിച്ചു. അന്ത്രയോസിനെ പോലെ അനേകരെ തിരഞ്ഞ് പിടിച്ച് ക്രിസ്തുവിലേയ്ക്ക് കൊണ്ടുവരാൻ ഈ കാലഘട്ടത്തിൽ നമുക്ക് കഴിയണം എന്ന് ആഹ്വാനo ചെയ്തു. ജില്ലാ സെക്രട്ടറി കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ 50 വർഷം ത്തിൽ അധികമായി കർത്താവിൻ്റെ വേലയിൽ പ്രയോജനപ്പെട്ടു കൊണ്ടിരി കുന്ന റവ: ഡോ വി റ്റി എബ്രഹാം, പാസ്റ്റർ ബാബു എബ്രഹാം, പാസ്റ്റർ റ്റി.സി വർഗ്ഗീസ്, പാസ്റ്റർ പീ.ഡി ജോൺ, പാസ്റ്റർ പി.ജെ സാമുവേൽ, പാസ്റ്റർ സി.ജെഎബ്രഹാം എന്നിവരെ സമ്മേളനത്തിൽ പി.സിഐ കോഴികോട് ജില്ല ആദരിച്ചു.
പാസ്റ്റർ പീറ്റി തോമസ് സ്വാഗതവും ബ്രദർ ജെയ്പോൾ നന്ദിയും രേഖപ്പെടുത്തി. ജില്ലാ വർക്കിന്ദ് പ്രസിഡണ്ടയായ കെ സി സൈമൺ, വൈസ് പ്രസിഡണ്ടുമാരായ പാസ്റ്റർ ജെയിംസ് ജോൺ, പാസ്റ്റർ ജെയിംസ് അലക്സാണ്ടർ ജില്ലാ രക്ഷാധികാരി പാസ്റ്റർ ബാബു എബ്രഹാം എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
ഏകദേശം 350 ആളുകൾ പങ്കെടുത്ത ഈ സമ്മേളനം കോഴിക്കോട് ജില്ലയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് പുതിയ വിത്ത്പാകുവാൻ ദൈവം ഇടയാക്കി.




