AGIFNA കോൺഫ്രൻസ് നാളെ ആരംഭിക്കും; സമാപനം ഞായറാഴ്ച

ന്യൂയോർക്ക്: എജി ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക കോൺഫറൻസ്(AGIFNA) കോൺഫറൻസ് ന്യൂയോർക്കിൽ ആഗസ്റ്റ് 1 മുതൽ 4 വരെ നടക്കും. ( 1195 Arrowhead Rd, Ellenville, Ny 12428) ഒരുക്കങ്ങൾ പൂർത്തിയായി.

റവ. റ്റി. ജെ. സാമുവേൽ, റവ. ഡോ. സാബു വർഗീസ്, റവ. രാജേഷ് മാേത്യു, റവ. മൈക്ക് സിഗ്നോറലി, റവ. വിൽഫ്രെഡോ ചോക്കോ ഡി ജീസസ് എന്നിവരാണ് പ്രസംഗകർ.

റവ.ക്യാപ്റ്റൻ സ്റ്റാൻലി ജോർജാണ് നാഷണൽ കൺവീനർ. പാസ്റ്റർ തോമസ് വർഗീസ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ആയും പാസ്റ്റർ ജയിംസ് ജോർജ് ഫൈനാൻസ് ഡയറക്ടർ ആയും പ്രവർത്തിക്കുന്നു. പാസ്റ്റർ ജോർജ് ഏബ്രഹാം (ലോജിസ്റ്റിക്സ് ഡയറക്ടർ), ലിജി കുര്യൻ(ഇംഗ്ലീഷ് സെഷൻ കോഡിനേറ്റർ) ലിസ്സി ജോൺസൺ(ലേഡീസ് കോഡിനേറ്റർ) പ്രൊഫ. സണ്ണി എ. മാത്യു(ജനറൽ കോഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

എലൻവില്ലിയിലുള്ള ഹോണേഴ്സ് ഹാവൻ റിട്രീറ്റ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. ഒരു റിസോർട്ട് ആണിത്. ഇവിടെയുള്ള എല്ലാ മുറികളും ബുക്ക് ചെയ്തു കഴിഞ്ഞു. അതുകൊണ്ട് പുതിയ റെജിസ്ട്രേഷനുകൾ ഇനി സ്വീകരിക്കുവാൻ സാദ്ധ്യമല്ലെന്ന് നാഷണൽ കൺവീനർ സ്റ്റാൻലി ജോർജ് ക്രൈസ്തവചിന്തയോട് പറഞ്ഞു.

റിസോർട്ടിൽ ഉൾക്കൊള്ളാൻ കഴിയുന്നത്ര വിശ്വാസികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

വനിതകൾക്കും യുവജനങ്ങൾക്കും കുട്ടികൾക്കും വെവ്വേറെ യോഗങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. നല്ലവിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.

വിശദവിവരങ്ങൾക്ക് ഫോൺ: 1 845 210 1600

ലോക്കൽ കമ്മിറ്റി