പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡിൻ്റെ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസിഡേഴ്സിൻ്റെ പ്രസിഡൻ്റ് ആയി പാസ്റ്റർ ഷിൻസ് പീ.റ്റി തിരഞ്ഞെടുക്കപ്പെട്ടു. CA, ട്രഷറാർ, സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്. നേര്യമംഗലം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനാണ്.
വൈസ്പ്രസിഡൻ്റായി പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ നെയ്യാറ്റിൻകര, സെക്രട്ടറിയായി ബ്രദർ ബിനിഷ് ബി ഏറ്റുമാനൂർ, ജോയിൻ്റ് സെക്രട്ടറിയായി പാസ്റ്റർ സിജു മാത്യു തിരുവല്ല, ട്രഷറായി പാസ്റ്റർ പ്രവീൺ വെള്ളറട, ചാരിറ്റി കൺവീനറായി ബ്രദർ ജോയൽ മാത്യു കുത്താട്ടുകുളം, ഇവാഞ്ചലിസം കൺവീനറായി പാസ്റ്റർ പവീൻ ജോർജ് കൊട്ടാരക്കര എന്നിവരെ തെരഞ്ഞെടുത്തു.
അസംബ്ലിസ് ഓഫ് ഗോഡ് പുനലൂർ ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള സി.എ ഭാരവാഹികൾ പങ്കെടുത്തു. ഡിസ്ട്രിക്റ്റ് കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് അദ്ധ്യക്ഷനായിരുന്നു. സൂപ്രണ്ട് റ്റി.ജെ ശാമൂവേൽ നിയോഗ പ്രാർത്ഥന നടത്തി.




