NACOG കോൺഫറൻസ് ഷാർലെറ്റ് പട്ടണത്തിൽ ആരംഭിച്ചു ; സുവിശേഷീകരണമാകണം വിശ്വാസികളുടെ ഏകലക്ഷ്യം: റവ . സൈമൺ ഫിലിപ്പ്

ഷാർലെറ്റ് : അമേരിക്കയിലെ മലയാളി ചർച്ച് ഓഫ് ഗോഡ് സഭകളുടെ ദേശീയ സമ്മേളനം നോർത്ത് കരോലിനയിലെ ഷാർലെറ്റിൽ തുടങ്ങി.

സുവിശേഷീകരണമാണ് വിശ്വാസികൾ ലക്ഷ്യമാക്കേണ്ടതെന്ന് NACOG നാഷണൽ പ്രസിഡൻ്റ് റവ. സൈമൺ ഫിലിപ്പ്. അതോടൊപ്പം ആദ്യസ്നേഹത്തിലേക്കും ആദിമ അനുഭവത്തിലേക്കും ദൈവമക്കൾ മടങ്ങി വരേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കയിലെ മലയാളി ചർച്ച് ഓഫ് ഗോഡ് സഭകളുടെ ദേശീയ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

NACOG നാഷണൽ വൈസ് പ്രസിഡൻ്റ് റവ. എബി മാമ്മൻ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.

നാഷണൽ വൈസ് പ്രസിഡൻ്റ് റവ. എബി മാമ്മൻ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷതവഹിച്ചു. പാസ്റ്റർ ബേബി ഡാനിയൽ, പാസ്റ്റർ ജയിംസ് എബ്രഹാം എന്നിവർ പ്രാർത്ഥിച്ചു. പാസ്റ്റർ ജോർജ് ചെറിയാൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന ദൈവ സഭാംഗങ്ങൾക്ക് സ്വാഗതമരുളി.

പാസ്റ്റർ ജോസ് ആനിക്കാട്ട് സങ്കീർത്തനം വായിച്ച് പ്രസംഗിച്ചു.

പാസ്റ്റർ ജോസ് ആനിക്കാട്ട് പ്രസംഗിക്കുന്നു.

പാസ്റ്റർ അനീഷ് ഏലപ്പാറ മലയാളം വിഭാഗത്തിനായും ഇംഗ്ലീഷ് വിഭാഗത്തിനായി പാസ്റ്റർ സുജിത് അലക്‌സും പ്രസംഗിച്ചു.

നാഷണൽ സെക്രട്ടറി വിജു തോമസ്.

ഇംഗ്ലീഷ് വിഭാഗത്തിനായി കരോളിന ക്വയറും മലയാളം വിഭാഗത്തിനായി ഇമ്മാനുവേൽ കെ.ബി. യും സംഘവും ഗാനങ്ങൾ ആലപിച്ചു.

പാസ്റ്റർ അനീഷ് ഏലപ്പാറ പ്രസംഗിക്കുന്നു.

പാസ്റ്റർ സി.വി. ആൻഡ്രൂസിൻ്റെ പ്രാർത്ഥനാശീർവാദത്തോടെ ഉദ്ഘാടനസമ്മേളനം അവസാനിച്ചു.

ഗായകസംഘത്തിൻ്റെ ഗാനാലാപം.

നാഷണൽ സെക്രട്ടറി വിജു തോമസും പാസ്റ്റർ ആൽവിൻ ഉമ്മനും സംസാരിച്ചു.

NACOG കോൺഫറൻസിൽ നാഷണൽ സെക്രട്ടറി വിജു തോമസിനോടൊപ്പം മാധ്യമപ്രവർത്തകരായ കെ.എൻ റസ്സൽ, പാസ്റ്റർ സി.പി മോനായി , അച്ചൻകുത്ത് ഇലന്തൂർ എന്നിവർ.

സമ്മേളനാരംഭത്തിന് മുമ്പ് ബ്ലസ്സൻ ആൻഡ്രൂസ്, പാസ്റ്റർ ഡാർവിൻ വിൽസൺ, പാസ്റ്റർ ദയാനിധി റോ, സൻഞ്ചു ജോൺ എന്നിവരുടെ നേതൃത്വത്തിൽ സെപ്ഷ്യൽ സംഗീത പരിപാടിയും നടന്നു.

ഞായറാഴ്ച നടക്കുന്ന സഭായോഗത്തോടെ സമ്മേനം അവസാനിക്കും.

റിപ്പോർട്ട്: ബാബുക്കുട്ടി ജോർജ്കുട്ടി, ഫിലദെൽഫിയ(ക്രൈസ്തവചിന്ത യുഎസ് കോഡിനേറ്റർ)

റിപ്പോർട്ട്: