ഹെലി ടൂറിസം വരുന്നു: ഇനി ഹെലിക്കോപ്റ്ററിൽ സഞ്ചരിച്ച് കേരളം കാണാം

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങാൻ വഴിയൊരുങ്ങുന്നു. ഹെലി ടൂറിസം പദ്ധതിക്കായി kപരിചയസമ്പന്നരായ കമ്പനികളെ തേടുകയാണ് സർക്കാർ. തീരദേശ, മലയോര മേഖലകളും ആകാശക്കാഴ്ചയൊപ്പം സമയനഷ്ടം ഒഴിവാക്കിയുള്ള സഞ്ചാരസൗകര്യം ഒരുക്കാനാണ് ഉദ്ദേശ്യം.

നേരത്തേ സർക്കാർ അംഗീകരിച്ച ഹെലിടൂറിസം നയത്തിന്റെ തുടർച്ചയായാണ് കമ്പനികളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്. കരാറായിക്കഴിഞ്ഞാൽ ഒരുമാസത്തിനകം പദ്ധതി ആരംഭിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഹെലിപ്പാഡുകൾക്കും മറ്റും സർക്കാർ സൗകര്യമൊരുക്കും.

സർട്ടിഫിക്കേഷൻ, എയർ ട്രാഫിക് കൺട്രോൾ കോഡിനേഷൻ, സുരക്ഷ തുടങ്ങിയ ഉത്തരവാദിത്വങ്ങളെല്ലാം കമ്പനി കൾക്കും. യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഒരുക്കേണ്ടതും സേവനദാതാക്കളാണ്. ആദ്യം ഏഴുകേന്ദ്രങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളോടനുബന്ധിച്ച് ടെർമിനൽ അടക്കമുള്ള സൗകര്യ ങ്ങളോടെ ഹെലിപോർട്ടുകൾ സജ്ജമാക്കും.

വർക്കല, ജടായുപ്പാറ, പൊന്മുടി, കൊല്ലം, മൂന്നാർ, കുമരകം, ആലപ്പുഴ, തേക്കടി, പാലക്കാട്, ബേക്കൽ, വയനാട് തു ടങ്ങിയ സ്ഥലങ്ങളിലാണ് ഹെലിപ്പാഡുകളും ഹെലിസ്റ്റേഷനുകളും തുറക്കാൻ ആലോചിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തിൽ അഷ്ടമുടി (കൊല്ലം), ചാലക്കുടി, തേക്കടി, ജടായുപ്പാറ, കോവളം, കുമരകം, മൂന്നാർ എന്നിവിട ങ്ങളിലുള്ള ഹെലിപ്പാഡുകളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തി ഹെലിടൂറിസത്തിന് തുടക്കമിടും. വിനോദസഞ്ചാരവ കുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതിയുടെ നോഡൽ ഏജൻസി.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും