സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം; രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോള്‍ മാസ്ക് ധരിക്കണം; വിശദീകരിച്ച്‌ ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കോസുകള്‍ വീണ്ടും വർദ്ധിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

സംസ്ഥാനത്ത് മൂന്ന് പേർ കോവിഡ് ബാധിച്ച്‌ മരിച്ചതായും മന്ത്രി സ്ഥിരീകരിച്ചു.

അതേസമയം, കോവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനതല യോഗങ്ങള്‍ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോള്‍ മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം. രോഗ പ്രതിരോധ പ്രോട്ടോകോള്‍ ആശുപത്രിയില്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നല്‍കി.

അതേസമയം, കോവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ കേസുകള്‍ ഒന്നുമില്ല. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധനവോ കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ കേസുകളോ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിടക്കകള്‍, മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും