പാസ്റ്റർ സി.ജെ. ചാക്കോ (പാമ്പാടി അപ്പച്ചൻ) നിത്യതയിൽ; സംസ്കാരം വെള്ളിയാഴ്ച

പാമ്പാടി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ആരംഭകാല പ്രവർത്തകൻ പാമ്പാടി സഭ അംഗം ചേർക്കോണിൽ വീട്ടിൽ പാമ്പാടി അപ്പച്ചൻ എന്നറിയപ്പെടുന്ന പാസ്റ്റർ സി.ജെ.ചാക്കോ നിത്യതയിൽ.

വെള്ളിയാഴ്ച (മെയ് 30) രാവിലെ 7.30 ന് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 9 മണി മുതൽ പാമ്പാടി എട്ടാം മൈൽ സെന്റ് സൈമൺ ചർച്ച് (യാക്കോബ ചർച്ച്) പാരീഷ് ഹാളിൽ പൊതുദർശനം. 3 മണിക്ക് ദൈവസഭ കേരള റീജിയൻ ഇലക്കൊടിഞ്ഞ സെമിത്തേരിയിൽ ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫിന്റെ മുഖ്യ കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ നടക്കും, പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് വി ഡാനിയേൽ സഹശുശ്രൂഷകൻ ആയിരിക്കും.

ദൈവസഭയുടെ ആരംഭകാല പ്രവർത്തനായ പാസ്റ്റർ. സി.ജെ.ചാക്കോ പാമ്പാടി, പൂഞ്ഞാർ, മുണ്ടക്കയം, ആനിക്കാട് (മൈലടിക്കര), നിലംപൊടിഞ്ഞ, മീനടം, ഈര, പുതുപ്പള്ളി, ഇടയാർ, അയർക്കുന്നം എന്നീ സഭകളിൽ നിസ്ത്യർഹമായ സേവനം ചെയ്തു. എട്ടാം മൈൽ ചിറക്കുഴി വീട്ടിൽ റെയ്ച്ചൽ ചാക്കോയാണ് സഹധർമ്മിണി.

മക്കൾ : പാസ്റ്റർ സി.സി. ഫിലിപ്പ് (കേരളാ റീജിയൻ, അമ്പലത്തിനാംകുഴി) സി.സി.ജോസഫ്, ഏലിയാമ്മ ജോസഫ്. മരുമക്കൾ : ശാന്തമ്മ, ഏലിക്കുട്ടി, കെ.ജെ.ജോസഫ്.

MEDIA Department

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും