ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്ക്കെതിരെ ഇംപിച്ച്‌മെന്റ് പ്രമേയത്തിന് സാധ്യത

ദില്ലി മുൻ ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ജഡ്ജിക്കെതിരെ ഇപിച്ച്‌മെന്റ് പ്രമേയത്തിനു സാധ്യത.

പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിച്ചേക്കും. മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന യശ്വന്ത് വർമയെ ഇംപീച്ച്‌ ചെയ്യാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിയതിന് പിന്നാലെയാണ് ഇംമ്ബീച്ച്‌മെന്റ് സാധ്യതകള്‍ കേന്ദ്രം പരിഗണിക്കുന്നത്..

ദില്ലി മുൻ ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ഇംപീച്ച്‌ മെന്റ് പ്രമേയം കൊണ്ടുവരാനുള്ള സാധ്യതകളാണ് കേന്ദ്രം പരിശോധിക്കുന്നത്.. സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി ജഡ്ജി യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ട് മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതിക്ക് കൈമാറി ഇംപീച്ച്‌ മെന്റിന് ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിന്റെ ശുപാർശ രാഷ്ട്രപതി രാജ്യസഭാ ചെയർമാരും ലോക്സഭാ സ്പീക്കർക്കും കൈമാറിയതായാണ് വിവരം. അടുത്ത മണ്‍സൂണ്‍ സമ്മേളനകാലയളവില്‍ ഇമ്ബിച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രം പരിശോധിക്കുകയാണ്. ലോക്സഭയില്‍ കുറഞ്ഞത് 100 അംഗങ്ങളുടെയും രാജ്യസഭയില്‍ 50 അംഗങ്ങളുടെയും പിന്തുണയോടെ മാത്രമേ പ്രമേയം അവതരിപ്പിക്കാനാകൂ.

അതേസമയം ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന് പിന്നാലെ ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വസതിയില്‍ നിന്നും കണ്ടെത്തിയ പണം തന്റേതല്ല എന്ന വാദമാണ് വർമ്മ ഉയർത്തുന്നത്.. മാർച്ച്‌ 14നാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്, ഇതിനെ തുടർന്ന് സുപ്രീംകോടതി മൂന്ന് ജഡ്ജിമാരെ അടങ്ങുന്ന ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. ആരോപണമുയർന്നതിന് പിന്നാലെ മാർച്ച്‌ 20 ന് അലഹബാദ് ഹൈക്കോടതിയിലേക്ക് ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും