അങ്കമാലി ഐ.പി.സി ടൗൺ ചർച്ച് അംഗങ്ങളായ കൃപയ്ക്ക് പ്ലസ് റ്റുവിനും
നിസ്സിക്ക് എസ്.എസ് എൽ സിക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സുവി. ജോജി ജോണിൻ്റെയും ഷൈമയുടെയും മകളാണ് കൃപ.
ഷിബു – നിഷ ദമ്പതികളുടെ മകളാണ് നിസ്സി. ജൂൺ എട്ടിന് നടക്കുന്ന ആലുവ ഐ.പി.സി സെൻ്ററിൻ്റെ വാർഷിക പൊതു ആരാധനയിൽ വച്ച് ഈ കുഞ്ഞുങ്ങളെ ആദരിക്കുന്നതാണ്. അങ്കമാലി സഭയിൽ വച്ചും ഇവരെ അഭിനന്ദിക്കും.




