ഏബ്രഹാം ലിങ്കൻ്റെ രണ്ട് തൂവാല , അദ്ദേഹം എഴുതിയ പേപ്പർ, കയ്യുറ എന്നിവ വിറ്റത് 6.9 മില്യൻ ഡോളറിന്

വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ ഉപയോ​ഗിച്ചിരുന്ന അമൂല്യമായ വസ്തുക്കൾ അമേരിക്കയിൽ നടന്ന ഒരു ലേലത്തിൽ 7.9 മില്യൺ ഡോളറിന് (€6.9 മില്യൺ) വിറ്റു. എബ്രഹാം ലിങ്കൺ കൊല്ലപ്പെടുന്ന രാത്രിയിൽ അദ്ദേഹത്തിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന രക്തം പുരണ്ട രണ്ട് കയ്യുറകൾ അടക്കം 144 ഇനങ്ങളാണ് ലേലത്തിൽ വെച്ചത്.

ഇതിൽ 136 എണ്ണം വിറ്റത്, കാലിഫോർണിയയിലെ ഒരു ശേഖരണക്കാരനിൽ നിന്ന് ലിങ്കൺ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ ലിങ്കൺ പുരാവസ്തുക്കളുടെ ഒരു പ്രത്യേക കൂട്ടം വാങ്ങാൻ ഉപയോഗിച്ച രണ്ട് പതിറ്റാണ്ട് പഴക്കമുള്ള 8 മില്യൺ ഡോളർ വായ്പ തിരിച്ചടയ്ക്കുന്നതിനാണ്.
ഏറ്റവും ഉയർന്ന വിലയ്ക്ക് വിറ്റഴിക്കപ്പെട്ടത് അദ്ദേഹം ഉപയോ​ഗിച്ചിരുന്ന കൈയ്യുറകളായിരുന്നു. ഇത് കൂടാതെ 1865ൽ ഏപ്രിൽ 14ന് വെടിയേറ്റ രാത്രിയിൽ ലിങ്കൺ കൈവശം വെച്ചിരുന്ന രണ്ട് തൂവാലകളിൽ ഒന്ന് 826,000 ഡോളറിനാണ് വിറ്റത്. ഇത് കൂടാതെ ജോൺ വിൽക്സ് ബൂത്തിന്റെ നേതൃത്വത്തിൽ നടന്ന കൊലപാതക ഗൂഢാലോചനയിൽ പങ്കുള്ളതായി സംശയിക്കുന്ന മൂന്ന് പേരുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന ഒരു “വാണ്ടഡ്” പോസ്റ്റർ 762,500 ഡോളറിനാണ് വിറ്റിരിക്കുന്നത്.

മാത്രമല്ല എബ്രഹാം ലിങ്കൺ എഴുതാനുപയോഗിച്ചിരുന്ന നോട്ട്ബുക്കിൽ അദ്ദേഹത്തിന്റെ കൈയ്യക്ഷരം പതിഞ്ഞ പഴക്കമേറിയ അദ്ദേഹത്തിന്റെ എഴുത്തിന് വൻ തുകയാണ് ലേലത്തിൽ ലഭിച്ചത്. ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ, ലേലത്തിൽ നിന്നുള്ള വരുമാനം കടം വീട്ടുന്നതിനായി ഉപയോഗിക്കുമെന്നും അധികമായി ലഭിക്കുന്ന തുക ഞങ്ങളുടെ തുടർച്ചയായ പരിചരണത്തിനും വിപുലമായ ശേഖരണത്തിന്റെ പ്രദർശനത്തിനുമായി ഉപയോഗിക്കുമെന്നും പറയുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും