പ്രകൃതി സംരക്ഷണത്തിനായി എ.ജി. മലബാർ ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ‘ഹരിത കൃപ പരിസ്ഥിതി ക്ലബ് ‘ ആരംഭിക്കുന്നു

ഷാജി ആലുവിള

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സണ്ടേസ്കൂളിന്റെ പുതിയ സംരംഭമായ “ഹരിത കൃപ” എന്ന പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു.

മെയ് 27 വൈകിട്ട് 4 നു മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. വി. റ്റി. ഏബ്രഹാം പദ്ധതി ഉത്ഘാടനം ചെയ്യും.

സണ്ടേസ്കൂൾ ഡയറക്ടർ ജസ്റ്റിൻ സ്ക്കറിയ

ഉൽപത്തി 2:15 ലെ ദൈവവചനത്തിൽ നിന്നുള്ള പ്രചോദനമാണ് ഈ പദ്ധതിക്ക് പിന്നിൽ:
“യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‌വാനും അതിനെ കാപ്പാനും അവിടെ ആക്കി.”

ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം കുട്ടികൾക്ക് ബൈബിള്‍ പഠിക്കുന്നതോടൊപ്പം, പരിസ്ഥിതി സംരക്ഷണത്തിനായി ഉത്തരവാദിത്വമുള്ള പൗരന്മാരായി വളരാനും സഹായിക്കുകയാണ്. ദൈവം നമ്മെ സൃഷ്ടിയുടെ രക്ഷകര്‍ത്താക്കളായി നിയോഗിച്ചിരിക്കുന്നു.

സെക്രട്ടറി ബൈജു. വി. റ്റി

ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനവും, ജൂൺ ആദ്യ ഞായർ സണ്ടേസ്കൂൾ ദിനവുമാണ്. ഈ പ്രത്യേക ദിനങ്ങളിൽ ഹരിത കൃപ ആചരിക്കാനാണ് പദ്ധതി ഒരുക്കുന്നത്. ഈ ദിവസങ്ങളിൽ സണ്ടേസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സഭാനെതക്കൻമാരും ചേർന്ന് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും, പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.

ഒപ്പം ഹരിത സന്ദേശങ്ങൾ അറിയിക്കുകയും ചെയ്യും. ദൈവത്തിന്റെ സൃഷ്ടിയായ പ്രകൃതിയെ ആദരിക്കുക എന്നതോടൊപ്പം പ്രകൃതിയോടുള്ള പ്രതിബദ്ധത കുട്ടികളിൽ വർധിപ്പിക്കയും പ്രകൃതി വാസന കുഞ്ഞുങ്ങളിൽ ജനിപ്പിക്കയുമാണ് സംഘാടകരുടെ ലക്ഷ്യം.

ട്രഷാർ സ്റ്റെഫിൻ ടോമി

ഹരിത(Haritha) ദൈവ സൃഷ്ടിയെ സംരക്ഷിക്കാനുള്ള ബൈബിള്‍ സന്ദേശം:
H – സ്രഷ്ടാവിനെ ആദരിക്കുക (Honor the Creator)
സങ്കീർത്തനം 24:1 – “ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.”
പ്രകൃതിയെ ആദരിക്കുന്നത് ദൈവത്തെ ആദരിക്കുന്നതിന്റെ ഭാഗമാണ്.

A – ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക (Act Responsibly) ഉൽപത്തി 2:15 – “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‌വാനും അതിനെ കാപ്പാനും അവിടെ ആക്കി.”
ദൈവം നമ്മെ അവന്റെ സൃഷ്ടിക്ക് കരുതലുള്ളവരായി നിയോഗിച്ചിട്ടുണ്ട്.

R – നാശം കുറയ്ക്കുക (Reduce Harm)
ആവർത്തനം 20:19 – “മരങ്ങളൊന്നും നശിപ്പിക്കരുത്, അതു മനുഷ്യന്റെ ജീവനായിരിക്കുന്നു.” പ്രകൃതിയിൽ അനാവശ്യ നാശം ഒഴിവാക്കേണ്ടതാണ്.

I – മറ്റുള്ളവരെ പ്രേരിപ്പിക്കുക (Inspire Others)
മത്തായി 5:16 – “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.”
നന്മയിലൂടെ മറ്റുള്ളവർക്കും ഉണർവേകുക എന്നുള്ളതാണ് നമുടെ കർത്തവ്യമാണ്.

T – ദൈവത്തെ നന്ദിയോടെ ആദരിക്കുക (Thank God Through Stewardship)
1 തെസ്സ. 5:18 – “എല്ലാറ്റിനും നന്ദി പറയുവിൻ.”
പ്രകൃതിയെ സംരക്ഷിക്കുന്നത് ദൈവത്തോട് നന്ദി പറയുന്നതിന്റെ ഭാഗമാണ്.

H – ഭൂമിയെ സുഖപ്പെടുത്താൻ സഹായിക്കുക (Help to Heal the Earth)
2 ദിനവൃ. 7:14 – “ഞാൻ അവരുടെ ദേശത്തെ സൗഖ്യമാക്കും.” നമുക്കും ഭൂമിയുടെയും നവജീവൻ നൽകുന്ന ദൈവീക ദൗത്യത്തിൽ പങ്കാളികളാകാം.

A – സൃഷ്ടിയെ ആദരിക്കുക (Appreciate Creation)
ഉൽപത്തി 1:31 – “ദൈവം തന്റെ സൃഷ്ടിയെ നോക്കി, അതു വളരെ നല്ലതായിരുന്നു.”
ദൈവീക സൃഷ്ടിയായ പ്രകൃതിയെ സ്‌നേഹത്തോടെ സംരക്ഷിക്കുക- പ്രകൃതി സംരക്ഷണം ശീലമാക്കുക.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും