ഇങ്ങോട്ട് അടിച്ചാൽ അങ്ങോട്ട് അടി എന്ന രീതിവിട്ട് സംപൂർണ്ണ യുദ്ധത്തിലേക്ക് ഇന്ത്യ തിരിയാൻ ഒരുങ്ങവേ അമേരിക്ക നടത്തിയ നീക്കങ്ങൾ ചർച്ചയാകുന്നു.
വൈകിട്ട് അഞ്ച് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി വിദേശകാരര്യ സെക്രട്ടറി അറിയിച്ചു. പ്രസിഡൻ്റ് ട്രംപ് നടത്തിയ നീക്കങ്ങൾ ഫലപ്രാപ്തിയിലെത്തിയെന്നാണ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ മൂന്നാമത് ഒരു രാജ്യത്തെ മദ്ധ്യസ്ഥരാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യൻ വക്താവ് വെളിപ്പെടുത്തി.
പാക്കിസ്ഥാൻ ഇന്ത്യയെ വിളിച്ച് യുദ്ധം നിർത്തിയതായി അറിയിക്കുകയായിരുന്നു. വിദേശ ശക്തികളെ മദ്ധ്യസ്ഥരാക്കാൻ ഇന്ത്യക്ക് താൽപര്യമില്ല. മറ്റൊരു രാജ്യത്ത് വച്ചും ചർച്ചക്കില്ല. 12 ന് പാക്കിസ്ഥാനുമായി ഇന്ത്യ നേരിട്ട് ചർച്ച നടത്തും.
അടിച്ചാൽ തിരിച്ചടി എന്ന നയം മാറ്റി ഇന്ത്യ പൂർണ്ണ യുദ്ധത്തിലേക്ക് മാറാൻ ഒരുങ്ങുന്നത് കണ്ടു കൊണ്ടാണ് പാക്കിസ്ഥാൻ പെട്ടെന്ന് മനം മാറ്റിയത്.
“അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂർണമായ വെടിനിർത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ” ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പാക് സൈനിക മേധാവി അസിം മുനീർ, പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഇഷാഖ് ധർ എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫോണില് സംസാരിച്ചിരുന്നു.
എന്നാൽ ഒരു മൂന്നാം കക്ഷിയുടെ മധ്യസ്ഥതയിലാണ് വെടി നിർത്തലിന് ധാരണയായതെന്ന് ഇന്ത്യ ഇതുവരെ വ്യക്തമാക്കിട്ടില്ല.




