ഇരുരാജ്യങ്ങളും സംയമനം പാലിക്കണം; സംഘർത്തെ അപലപിച്ച് ജി 7 രാജ്യങ്ങളുടെ പ്രസ്ഥാവന

ന്യൂഡൽഹി:പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ജി 7 രാജ്യങ്ങൾ പ്രസ്താവന പുറത്തിറക്കി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും സംഘ‍ർഷം മേഖലയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും ജി7 രാജ്യങ്ങളുടെ പ്രസ്ഥാവനയിൽ പറയുന്നു. ഇരുരാജ്യങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ട്.

നയതന്ത്ര ചർച്ചകളിലൂടെ ഇരുരാജ്യങ്ങളും പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ജി7ൻ്റെ പ്രസ്ഥാവനയിൽ പറയുന്നു. കൂടുതൽ സംഘർഷങ്ങൾ തടയുന്നതിനും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനും നേരിട്ടുള്ള ച‍ർച്ചയിൽ ഏർപ്പെടാൻ ജി 7 പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലെ ജി7 വിദേശകാര്യ മന്ത്രിമാരായ ഞങ്ങളും യൂറോപ്യൻ യൂണിയന്റെ ഉന്നത പ്രതിനിധിയും ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു.

കൂടുതൽ സൈനിക സംഘർഷം പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. ഇരുവശത്തുമുള്ള സാധാരണക്കാരുടെ സുരക്ഷയിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണെന്നും ജി 7 പ്രസ്ഥാവനയിൽ പറയുന്നു.

അതേസമയം, ഇന്ത്യ- പാക് സംഘർഷം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ത്യയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടിട്ടും പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഡ്രോൺ ആക്രമണം നടത്തിയത്.

എന്നാൽ, പാക് ഡ്രോണുകളെ തകർത്തെറിഞ്ഞാണ് ഇന്ത്യ പ്രതിരോധം തീ‍ർത്തത്. ജമ്മുവിലേക്ക് മാത്രം എത്തിയത് നൂറോളം ഡ്രോണുകളെന്നും റിപ്പോർട്ടുണ്ട്.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു