“ഡെന്റൻ പുനസ്ഥാപനത്തെ ഉത്തേജിപ്പിക്കുന്നതിന് ആസ്പിരിൻ ഡെന്റൽ ഫോർമുലേഷന്റെ വികസനവും ഒപ്ടിമൈസേഷനും” എന്ന വിഷയത്തെ അധികരിച്ച് ഫാർമസ്യൂട്ടിക്കൽ സയൻസിൽ കർണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.
പരേതനായ എം ജോൺ തോമസിന്റേയും ലാലി പാപ്പിയുടെയും മകൾ ഡോക്ടർ ലിതാ തോമസ് അസംബ്ലിസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി വി ഫിലിപ്പി (പത്തനംതിട്ട)ന്റെയും അന്നമ്മ ഫിലിപ്പിന്റെയും മകൻ വെസ്ലി ഫിലിപ്പിന്റെ ഭാര്യയാണ്.
മക്കൾ: ആൻ വെസ്ളി, നേഥന്‍ വെസ്ളി. ബാംഗ്ലൂർ കൃപാ നിധി കോളേജ് ഓഫ് ഫാർമസിയിൽ അസോസിയേറ്റ് പ്രൊഫസർ ആയി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു.
വാർത്ത: സാബു. ജി. ബാംഗ്ലൂർ




