ലോക പെന്തക്കോസ്ത് സമ്മേളനം ഫിൻലെൻ്റിൽ. ജൂൺ 4ന് തുടക്കം; രജിസ്ട്രേഷൻ ആരംഭിച്ചു

വാർത്ത :കെ .ബി . ഐസക്ക്

ലോകത്തിലെ അഞ്ചു വൻകരകളിൽ നിന്നും പതിനായിരങ്ങൾ പങ്കെടുക്കുന്ന
27 -) മത് ലോക പെന്തക്കോസ്ത് സമ്മേളനം ജൂൺ 4 മുതൽ 7 വരെ ഫിൻ ലെൻ്റിലെ ഹെൽസിങ്കിയിൽ നടക്കുമെന്ന് പി.ഡബ്ല്യു .സി മീഡിയ പ്രതിനിധി സ്റ്റാൻലി ജോർജ് അറിയിച്ചു

മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന ലോക സമ്മേളനം 1947 -ൽ സൂറിച്ചിലാണ് ആരംഭിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ പുനരാരംഭിച്ച ആധുനിക പെന്തക്കോസ്ത് മുന്നേറ്റം ഇന്ന് ലോകത്ത് ഏറ്റവും വേഗം വളരുന്ന ആദ്ധ്യാത്മിക സമൂഹമാണ്.
എല്ലാ ആഗോള പെന്തക്കോസ്ത് വിഭാഗങ്ങളും ഒന്നിച്ചു സഹകരിക്കുന്ന കോൺഫറൻസിന്റെ സംഘാടകർ വേൾഡ് പെന്തക്കോസ് ഫെലോഷിപ്പ് ആണ് .
പെന്തക്കോസ്ത് സമൂഹത്തിൻറെ ലോകവ്യാപകമായ വളർച്ചയ്ക്കും , ഐക്യതയ്ക്കും സമ്മേളനം നിർണായക ശക്തിയായി പ്രവർത്തിക്കുന്നു എന്നും പത്രക്കുറിപ്പിൽ സ്റ്റാൻലി ജോർജ് വിശദീകരിച്ചു.

ലോക സുവിശേഷീകരണത്തിനും ആഗോള പ്രശ്നങ്ങളുടെ പരിഹാരത്തിനും പരിശുദ്ധാത്മാവിൻ്റെ അനുഗ്രഹങ്ങൾ സഭകളിൽ കൂടുതലായി പകരപ്പെടുന്നതിനും ഉപോദ് ബലകമായ ചർച്ചകളും പ്രഭാഷണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഈ സമ്മേളനത്തിൽ
പങ്കെടുക്കുന്നവർക്ക്
തങ്ങളുടെ ശുശ്രൂഷകളിൽ ഒരു പുത്തൻ ആവേശവും ചൈതന്യവും നൽകുന്നതിൽ ലോക പെന്തക്കോസ്ത് സമ്മേളനം വിജയിക്കുന്നു. കോൺഫ്രൻസിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും രജിസ്ട്രേഷനും
pwc2025.fi എന്ന വെബ്സൈറ്റ് പ്രവർത്തിക്കുന്നു.
യാത്രാക്രമീകരണങ്ങൾക്കായി
ടൂർ ഏജൻസികളുടെ സേവനം ലഭ്യമാണ് :
The Olive Way Tours ,9961720195(ഇന്ത്യ)
Admiral Travel Bureau
1-214.554.1424(യു എസ് എ)

*ഐ. പി. സി പിളരുമോ ?*