പൂർവ്വ വിദ്യാർത്ഥി സമ്മേളനം

കീഴില്ലം: പെനിയേൽ ബൈബിൾ സെമിനാരിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ സമ്മേളനം നടന്നു.

തിങ്കളാഴ്ച പെനിയേൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മഹാരാഷ്ട്ര, കർണാടക, ആസാം, തമിഴ്നാട്, കൽക്കട്ട, കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി നൂറിലധികം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.

ഏ.ജി മലബാർ ഡിസ്ട്രിക് സൂപ്രണ്ട് വി.റ്റി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. പൂർത്തീകരണത്തിനായി ദൈവം നമ്മെ അഭിഷേകം ചെയ്തിരിക്കുന്നു.

സെഖര്യാ പ്രവാചകൻ്റെ പുസ്തകത്തിൽ നിന്നും സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്ന വാക്യത്തെ ആസ്പദമാക്കി സംസാരിച്ചു.

സെമിനാരി പ്രസിഡൻ്റ്, ശ്രീമതി വിനീത വർഗീസ് ഭാരതസുവിശേഷികരണത്തിനായി നാം ഒറ്റ കെട്ടായി മുൻപോട്ട് പോകണമെന്നും സമ്മേളനത്തിൽ ഓർപ്പിച്ചു. രാവിലെ പത്ത് മുതൽ നാല് മണി വരെ നടന്ന സമ്മേളനത്തിൽ പാസ്റ്റർ എൻ.ജി. രാജു ( തെങ്ങോട്) ഡോ. സ്റ്റാലിൻ കെ. തോമസ്, കൽക്കട്ട (IATA ഇൻ്റർനാഷണൽ ഡയറക്ടർ) എന്നിവർ അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യയിലുടനീളം സുവിശേഷം എത്തിക്കുവാൻ ക്രിസ്തീയ ശുശ്രൂഷയ്ക്കായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ദർശനത്തോടെ, നിത്യതയിൽ വിശ്രമിക്കുന്ന ഡോ. സി. പി. വർഗീസ് സ്ഥാപിച്ചതാണ് പെനിയേൽ ബൈബിൾ സെമിനാരി.

പതിറ്റാണ്ടുകളായി, പെനിയേൽ ബിരുദധാരികൾ പാസ്റ്റർമാരായും, മിഷനറിമാരായും, ബൈബിൾ കോളേജ് അധ്യാപകരായും ഇന്ത്യയിലും ലോകമെമ്പാടും പ്രവർത്തിക്കുന്നു. എല്ലാ പൂർവ്വ വിദ്യർത്ഥികളും പരിചയപ്പെടുത്തുകയും പ്രാർത്ഥനാവിഷയങ്ങൾ പങ്ക് വെയ്ക്കുകയും ചെയ്തു.

പെനിയേൽ ഗ്രാഡുവേറ്റ് ഫെലോഷിപ്പിൻ്റ പ്രസിഡൻ്റായി പാസ്റ്റർ പി.വി സജി സെക്രട്ടറി ആയി പാസ്റ്റർ ബേസിൽ ജോസ് ട്രഷറാർ ആയി പാസ്റ്റർ ഷിൻസ് പി.റ്റി എന്നിവർ പ്രവർത്തിക്കുന്നു.