മലയോര ക്രിസ്തീയ കൺവെൻഷ്ന് നാളെ ആരംഭം

കോന്നി : പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, തണ്ണിത്തോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംയുക്ത മലയോര ക്രിസ്തീയ കൺവെൻഷൻ – ബ്ലസ് 2025, തണ്ണിത്തോട് ബോസ്കോ ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ 28 , 29 തീയതികളിൽ നടക്കും. പി സി ഐ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പാസ്റ്റർ തോമസ് എം പുളിവേലിൽ ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷൻ ഉത്ഘാടനം ചെയ്യും

പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ഷമീർ കൊല്ലം എന്നിവർ മുഖ്യ പ്രാസംഗികർ ആയിരിക്കും. കോഴഞ്ചേരി ഹെവൻലി വോയിസ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സമീപപ്രദേശങ്ങളിലേക്ക് വാഹന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുമെന്ന് കൺവീനർമാരായ പാസ്റ്റർ Dr. തോമസ് കോന്നിയും, പാസ്റ്റർ കെ.കെ.അനിൽഎന്നിവർ അറിയിക്കുന്നു.