സുവിശേഷ മഹായോഗവും; സംഗീത ശുശ്രൂഷയും

കൊട്ടാരക്കര: പുത്തൂർ ഐ. പി.സി. ഫെയ്ത്ത് ഗോസ്പൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും ഇന്ന് ആരംഭിക്കും.

അൽഫോൺസ കശുവണ്ടി ഫാക്ടറിക്ക് സമീപമുള്ള ഐ പി സി ഗോസ്പൽ സെൻ്ററിൻ്റെ ചർച്ച് ഗ്രൗണ്ടിൽ 2025 ഏപ്രിൽ 3 മുതൽ 5വരെയാണ് സമ്മേളനം നടക്കുന്നത്. ഐ പി സി കൊട്ടാരക്കര സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എ. ഓ. തോമസുകുട്ടി കൺവൻഷൻ ഉത്ഘാടനം ചെയ്യും.

എല്ലാ ദിവസവും വൈകിട്ട് 6മുതൽ 9 വരെയാണ് രാത്രി യോഗങ്ങൾ. പാസ്റ്റർമാരായ സജോ തോണിക്കുഴി (പെരുമ്പാവൂർ), അനീഷ് തോമസ് (റാന്നി), ഷിജു ആൻ്റണി(കോട്ടയം) എന്നിവർ മുഖ്യ സന്ദേശം നൽകും.

കലയപുരം ഹെവൻലി വോയ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ തോമസ് മാത്യു, ഫിലിപ്പ് കെ ജോർജ്ജ്, ജോയിക്കുട്ടി കുര്യാപ്ര എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

വാർത്ത:ഷാജി ആലുവിള