ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് അടക്കം 4 പേർ കൊല്ലപ്പെട്ടു.
ഹിസ്ബുള്ള കമാൻഡറും ഇറാന്റെ ഖുദ്സ് ഫോഴ്സ് അംഗവും കൂടിയായ ഹസൻ ബ്‌ദെയ്റിനെയാണ് വധിച്ചത്. ഇസ്രയേലി ജനതയെ ആക്രമിക്കാനുള്ള ഗാസയിലെ ഹമാസിന്റെ പദ്ധതിയ്ക്ക് ഇയാള്‍ സഹായം നല്‍കിയെന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു.
ഇയാളുടെ മകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ലെബനീസ് നേതാക്കള്‍ രംഗത്തെത്തി. നവംബറില്‍ ലെബനീസ് അതിർത്തിയില്‍ ഇസ്രയേല്‍ – ഹിസ്ബുള്ള വെടിനിറുത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ ഹിസ്ബുള്ള സാന്നിദ്ധ്യം ആരോപിച്ച് അടുത്തിടെയായി ബെയ്റൂട്ടിലടക്കം ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ നടത്തുന്നുണ്ട്.



