ബാങ്കോക്ക്: മ്യാൻമറില് ശക്തമായ ഇരട്ടഭൂചലനം. രാവിലെ 11.50 ഓടെയാണ് 7.7 ഉം 6.4 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങള്‍ റിപ്പോർട്ട് ചെയ്തത്.
മ്യാൻമറിലെ സാഗൈങ്ങില്‍ നിന്ന് 12 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും വടക്കൻ നഗരമായ ചിയാങ് മായിലും ഭൂചലനം അനുഭവപ്പെട്ടു. ഇരു രാജ്യങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങള്‍ കാണിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ബാങ്കോക്കില്‍ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടം തകർന്നുവീഴുന്നതും മ്യാൻമറിലെ അവയെയും സാഗയിംഗ് മേഖലകളെയും ബന്ധിപ്പിക്കുന്ന ഐക്കണിക് അവ പാലം വീഴുന്നതും മറ്റൊരു ക്ലിപ്പില്‍ കാണാം.
എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളുടെ കണക്കുകളോ പുറത്തുവന്നിട്ടില്ല.



