ഭർത്താവ് ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് കൊടുത്തു ; ഒപ്പം നിങ്ങൾ സന്തോഷമായി ജീവിക്കൂ എന്ന ആശംസയും

ലഖ്നൗ:ദമ്പതികൾ തമ്മിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ വഴക്കും കേസിസുമൊക്കെയായി തീരാറുണ്ട്. വിവാഹശേഷമുള്ള പരപുരഷ-സ്ത്രീ ബന്ധങ്ങൾ കൊലപാതകങ്ങളിൽ വരെ എത്തിയതായുള്ള വാർത്തകൾ നിരന്തരമെന്നവണ്ണം മാധ്യമങ്ങളിൽ വരാറുമുണ്ട്.

ഇക്കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ ഔരിയിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം കഴിഞ്ഞപ്പോൾ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തിയത്.കാരണമാകട്ടെ പ്രേമിച്ച ആളുമായി വിവാഹം നടത്തിയില്ല.ഒന്നുമറിയാതെ വിവാഹ സ്വപ്നങ്ങളിലേക്ക് പ്രവേശിച്ച തികച്ചും നിരപരാധിയായ ഒരു ചെറുപ്പക്കാരൻ ബലിയാടാവുകയായിരുന്നു.

ഇത്തരം ദാരുണാ സംഭവങ്ങൾ നടക്കുമ്പോൾ അതേ ഉത്തർ പ്രദേശിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്ന ഒരു വാർത്ത പറഞ്ഞ് കേട്ടതിൽ നിന്നും വിപരീതമായാണ്.

ഇവിടെ(ഉത്തർപ്രദേശിൽ) കാമുകന് ഭാര്യയയെ വിവാഹം കഴിച്ച് നൽകിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഭർത്താവ് ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമത്തിലാണ് സംഭവം.

2017ലാണ് കതർ ജോട്ട് ഗ്രാമവാസിയായ ബബ്‍ലുവും ഗോരഖ്പൂർ സ്വ​​ദേശിനിയായ രാധികയും തമ്മിൽ വിവാഹിതരായത്. ദമ്പതികൾക്ക് ഏഴും രണ്ടും വയസ്സുള്ള കുട്ടികളുണ്ട്. വിവാഹേതര ബന്ധം കണ്ടെത്തിയ ഉടൻ ബബ്‍ലു ഭാര്യയെ ക്ഷേത്രത്തിൽ ​​കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്ത്​ നൽകുകയായിരുന്നു. രണ്ട് മക്കളുടെയും പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്നും നിങ്ങൾ ​സന്തോഷമായി ജീവിക്കൂ എന്നും ബബ്‍ലു ഭാര്യയോട് പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.