ഹൂസ്റ്റൺ∙ ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ 2025–26 ലെ പുതിയ ഭാരവാഹികളെ മാർച്ച് 9ന് ഹൂസ്റ്റണിൽ നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു.
ഡോ. ഷാജി ഡാനിയേൽ (പ്രസിഡന്റ്), പാസ്റ്റർ തോമസ് ജോസഫ് (വൈസ് പ്രസിഡന്റ്), ജോസഫ് കുര്യൻ (സെക്രട്ടറി), ജെയ്സൺ ജോസഫ് (ട്രഷറർ), സി. ജി. ഡാനിയേൽ (മിഷൻ ആൻഡ് ചാരിറ്റി കോഓർഡിനേറ്റർ), ബൈജു ജോൺ (മീഡിയ കോഓർഡിനേറ്റർ), പാസ്റ്റർ സാം അലക്സ് (യൂത്ത് കോഓർഡിനേറ്റർ), സെലിൻ ചാക്കോ (ലേഡീസ് കോഓർഡിനേറ്റർ), വെസ്ലി രാജൻ (സോംഗ് കോഓർഡിനേറ്റർ), ലൂക്ക് ഡാനിയേൽ (അസോസിയേറ്റ് യൂത്ത് കോഓർഡിനേറ്റർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
-ജോയി തുമ്പമൺ



