വൈറൽ വീഡിയോ – ബിജെപി നേതാവിനെ വെടിവെച്ച് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സോനിപത്: ബി.ജെ.പി. നേതാവ് സുരേന്ദ്ര ജവഹര്‍ അയല്‍വാസിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത്. വെള്ളിയാഴ്ച്ച വൈകിട്ട് സോനിപത്തിലെ ഒരു കടയ്ക്കുള്ളിൽ വെച്ചായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വസ്തു തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍വാസി മോനു ജവഹറിന് നേരെ വെടിയുതിര്‍ത്തത്‌.

ജവഹറിനെ കടയ്ക്കുള്ളിലേക്ക് മോനു വലിച്ചുകൊണ്ടുപോവുന്നത് വീഡിയോയില്‍ കാണാം. ജവഹര്‍ പേടിച്ച് നിലവിളിക്കുന്നുണ്ട്. ഒന്ന് രണ്ട് പേര്‍ മോനുവിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെട്ടു. വെടിയേറ്റ ഉടന്‍ തന്നെ ജവഹര്‍ മരിച്ചു.

മോനുവിന്റെ അമ്മാവന്റെയും ഭാര്യയുടെയും വസ്തു ജവഹര്‍ വാങ്ങിയിരുന്നു. അന്നുമുതല്‍ മോനുവും ജവൺഹറും തമ്മിലുള്ള ശത്രുത ആരംഭിച്ചു. ജവഹറിനോട് ഈ സ്ഥലത്ത് കടക്കരുതെന്ന് മോനു ഭീഷണിമുഴക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനായി കഴിഞ്ഞ ദിവസം ഈ സ്ഥലത്ത് ജഹഹര്‍ എത്തിയിരുന്നു. ഇതില്‍ രോഷകുലനായ മോനു ജവഹറിനെ വെടിയുതിര്‍ത്ത് കൊല്ലുകയായിരുന്നു.
പ്രതിയായ മോനുവിനെപോലീസ് അറസ്റ്റ് ചെയ്തു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി