പാസ്റ്റർ പൂജാരിയായി !! പള്ളി പൊളിച്ച് ക്ഷേത്രം നിർമ്മിച്ചു ; ഗ്രാമത്തിലെ ക്രിസ്ത്യാനികൾ മൊത്തം മതം മാറി

രാജസ്ഥാനിൽ ഒരു ഗോത്രവർഗ്ഗ ഗ്രാമത്തിലെ ക്രിസ്തുമത വിശ്വാസികളിൽ ഭൂരിഭാഗം ആൾക്കാരും ഹിന്ദുമതം സ്വീകരിച്ചതായി ‘മീഡിയ വൺ ഓൺലൈൻ’ റിപ്പോർട്ട് ചെയ്യുന്നു.

ഇതോടെ പള്ളി പൊളിച്ച് അമ്പലവും നിർമ്മിച്ചു.അവിടുത്തെ പാസ്റ്റർ പൂജാരിയായതായും പറയുന്നു.

ജില്ലാ ആസ്ഥാനമായ ബെൻസ്വരയിൽ നിന്നും 60 കിലോമീറ്റർ മാറി സോദ്ലദുധ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്.ഇന്നലെ (ഞായറാഴ്ച) വൻ പോലീസ് സന്നാഹത്തോടെയാണ് മതംമാറ്റൽ ചടങ്ങുകൾ നടന്നത്. മൂന്നുവർഷം പഴക്കമുള്ള പള്ളിയാണ് ക്ഷേത്രമാക്കി മാറ്റിയത് .45- ഓളം കുടുംബങ്ങളാണ് ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നത്. പാസ്റ്ററായി സേവനം അനുഷ്ഠിച്ചിരുന്നത് ഗൗതം ഗരാസിയെന്നയാളാണ്.

ഇപ്പോൾ ഇദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലാണ് വിശ്വാസികൾ കൂട്ടത്തോടെ ഹിന്ദുമതം സ്വീകരിച്ചത്. 30 വർഷത്തോളമായി ക്രിസ്തുമതത്തിൽ നിന്നവരാണിവരെല്ലാം എന്ന് പറയപ്പെടുന്നു. ഇനിമുതൽ ഞായറാഴ്ച പ്രാർത്ഥനയ്ക്ക് പകരം എല്ലാദിവസവും രാവിലെയും വൈകിട്ടും ആരതി ഉണ്ടാകുമെന്നാണ് ഇപ്പോൾ ക്ഷേത്രം പൂജാരിയായി മാറിയ ഗൗതം പറയുന്നത്.

പള്ളി പൊളിച്ച് നിർമ്മിച്ച അമ്പലത്തിലെ പ്രതിഷ്ഠയ്ക്ക് ഗ്രാമത്തെ രക്ഷിക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണെത്രേ ഗ്രാമവാസികൾ.നേരത്തെ ഹിന്ദുമത വിശ്വാസിയായിരുന്നു ഗൗതം. 30 വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യാനിയായി. തുടർന്നിങ്ങോട്ട് ആരാധനയും കൂടിവരവുകളുമായി മുന്നോട്ടുപോവുകയും പലരുടെ സഹായത്താൽ പള്ളി നിർമ്മിക്കുകയുമായിരുന്നു.ഇതോടെ ഗ്രാമവാസികൾ എല്ലാവരും ക്രിസ്തുമതം സ്വീകരിക്കുക യായിരുന്നു.

തൻ്റെ പഴയ മതത്തിലേക്ക് തിരികെ വന്നതിൽ താൻ വളരെ സന്തോഷവാനാണെന്നാണ് ഗൗതം ഗസാരിയുടെ പ്രതികരണം.എന്നാൽ ഇയാളുടെ ഭാര്യ മതം മാറ്റം അംഗീകരിച്ചിട്ടില്ലെന്നും, അവർ പഴയ വിശ്വാസത്തിൽ തുടരുകയാണെന്നു മാണ് വിവരം.

*ഐ. പി. സി പിളരുമോ ?*