ലഹരി വേണ്ടാ, ഹിംസയും വേണ്ടാ; 17 കിലോമീറ്റർ പദയാത്ര

വർധിച്ചു വരുന്ന ആത്മഹത്യ, കൊലപാതകങ്ങൾ, ലഹരി എന്നിവയ്ക്കെതിരെ സമൂഹത്തിന്റെ മനസാക്ഷി ഉണർ ത്തുവാനായി .മാർച്ച്‌ 10 തിങ്കളാഴ്ച ഐപിസി കുറവിലങ്ങാട് സെന്റർ പദയാത്ര നടത്തുന്നു.രാവിലെ 7.30 മണിക്ക് കടത്തുരുത്തിയിൽ മോൻസ് ജോസഫ് MLA ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്ര കാൽ നടയായി ഏറ്റുമാനൂരിൽ എത്തുന്നതാണ്.പദയാത്രയ്ക്ക് താല്പര്യം ഉള്ള ആർക്കും പങ്കെടുക്കാം.പൂർണ ദൂരം നടക്കാനാകാത്തവർക്ക് കുറച്ചു ദൂരം കൂടെ നടക്കാവുന്നതാണ് .

റാലി കടന്നുപോകുന്ന മുട്ടുചിറ, കുറുപ്പുംതറ, കോതനല്ലൂർ, കാണക്കാരി എന്നീ സ്ഥലങ്ങളിൽ പത്തു മിനിറ്റ് വിശ്രമവും സന്ദേശവും ഉണ്ടായിരിക്കും.

അനൌൺസ്മെന്റ് വാഹനത്തിനു പിന്നാലെ മൗന ജാഥയായി പ്ലക്കാർഡുകളും ഏന്തിയായിരിക്കും നടക്കുക .ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.