പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം. പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയുമാണ് വെട്ടിക്കൊന്നത്.
കലഞ്ഞൂർപാടത്ത് വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ പത്തനംതിട്ട കൂടലിൽ ആണ് സംഭവം. സാമ്പത്തിക തർക്കങ്ങൾ ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം. തർക്കത്തിനിടെ അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിലേക്ക് വൈഷ്ണവി ഓടിക്കയറുകയും പിന്നാലെ ബൈജു രണ്ടുപേരെയും വെട്ടിക്കൊല്ലുകയുമായിരുന്നു.
വിഷ്ണു സംഭവ സ്ഥലത്ത് വച്ചും വൈഷ്ണവി പത്തനംതിട്ട ജനറൽ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. വിഷ്ണുവിന്റെ തലയിൽ എട്ട് വെട്ടുകളാണ് കൊണ്ടത്. മൃതദേഹങ്ങൾ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതകം നടത്തിയ ബൈജു സുഹൃത്തിനെ വിവരമറിയിച്ചതനുസരിച്ച് സുഹൃത്ത് ആണ് പൊലീസിനെ വിളിച്ചത്.
സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.




