കെ പി സി സി യുടെ കലാ- സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വിൽഫ്രഡ് എച്ച് അങ്കമാലിയെ തെരഞ്ഞെടുത്തു.
എറണാകുളം ഡി.സി.സി അംഗവുമാണ് അദ്ദേഹം. പ്രഭാഷകനും എഴുത്തുകാരനുമായ അദ്ദേഹം കലാ സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമാണ്. ടെൽക് അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്ന ഉഷാകുമാരിയാണ് ഭാര്യ. മക്കൾ സാം, അലൻ എന്നിവർ കാനഡയിലാണ്. അങ്കമാലി ഐ.പി.സി ടൗൺ ചർച്ച് സെക്രട്ടറിയുമാണ്.




