ചാടിതെളിഞ്ഞ അണ്ണാനും ചാട്ടം പിഴച്ചു;പാറപ്പുറത്ത് വീണ് അബോധാവസ്ഥയിലായ അണ്ണാന് സി പി ആറിലൂടെ പുതുജീവൻ

ഇടുക്കി: നമ്മൾക്കിടയിൽ ഒരു ചോല്ല് തന്നെയുണ്ട്..അത് അണ്ണാനെ മരം കേറ്റം പഠിപ്പിക്കേണ്ടായെന്ന്.എന്നാൽ അണ്ണന് ചാട്ടം പിഴച്ചാലോ? അത് ചിലപ്പോൾ ഗൗരവതരമാകാനും വഴി വയ്ക്കും.എന്തായാലും ഇവിടെ ഹൈറേഞ്ചിൽ ,നെടുംകണ്ടത്ത് ഒരണ്ണാന് ചാട്ടം പിഴച്ചു. മരത്തിൽനിന്ന്‌ നിലത്തുവീണ് പരിക്കേറ്റ് ജീവനുവേണ്ടി പിടഞ്ഞ അണ്ണാനെ സി.പി.ആർ. നൽകി വനപാലകൻ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിക്കുകയും ചെയ്തു. കല്ലാർ സെക്ഷൻ ഓഫീസ് ബീറ്റ് ഫോറസ്റ്റ് ഓഫിസറായ പി.എസ്.നിഷാദാണ് അണ്ണാന് രക്ഷകനായത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ചാട്ടം പിഴച്ച് പാറക്കല്ലിൽവീണ അണ്ണാനെ അയൽവാസിയായ വീട്ടമ്മയാണ് കണ്ടെത്തിയത്. ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഞൊടിയിടയിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അബോധാവസ്ഥയിലായിരുന്ന അണ്ണാനെ കൈയിലെടുത്ത് നിഷാദ് നെഞ്ചിൽ വിരലമർത്തി സി.പി.ആർ.കൊടുത്തു. പരിശ്രമം പാഴായില്ല. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അണ്ണാൻ കണ്ണ് തുറന്നു.

ചാടുന്നതിനിടയില്‍ പറക്കല്ലില്‍ വീണു: ബോധം നഷ്ടമായ അണ്ണാറക്കണ്ണന് CPR നല്‍കി രക്ഷപ്പെടുത്തി

ചാടുന്നതിനിടയില്‍ പറക്കല്ലില്‍ വീണ് ബോധം നഷ്ടമായ അണ്ണാറക്കണ്ണന് സിപിആര്‍ നല്‍കി രക്ഷപ്പെടുത്തി. ഇടുക്കിയിലാണ് സംഭവം. #ThalsamayamReporter #SquirrelRescueKerala #Idukki

ഇനിപ്പറയുന്നതിൽ Mathrubhumi News പോസ്‌റ്റുചെയ്‌തത് 2025, ഫെബ്രുവരി 25, ചൊവ്വാഴ്ച

ശരീരത്തിൽ ജീവന്റെ തുടിപ്പും ചൂടും. ചുറ്റും കൂടി നിന്നവരുടെ ചുണ്ടിൽ പുഞ്ചിരി. തുടർന്ന് അണ്ണാനെ തൊട്ടടുത്തുള്ള വനം വകുപ്പ് ഓഫീസിൽ എത്തിച്ച് പരിചരിച്ചു. മണിക്കൂറുകൾക്കുള്ളിൽ അണ്ണാൻ പഴയപോല ആക്റ്റീവ്. എങ്കിലും ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ അല്പസമയം കൂടി ‘ഒബ്‌സർവേഷനിൽ’. ചൊവ്വാഴ്ച രാവിലെ ആവാസ വ്യവസ്ഥയിൽ തുറന്നുവിട്ടു. മനുഷ്യനും വലിയ മൃഗങ്ങൾക്കും മാത്രമല്ല, ചെറുജീവികൾക്കും സി.പി.ആർ. നൽകി ജീവിതത്തിലേക്ക്‌ തിരിച്ചെത്തിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.