ചർച്ച് ഓഫ് ഗോഡ് വിമൺ മിനിസ്ട്രി പ്രാർത്ഥനാ സമ്മേളനം നടത്തുന്നു

വനിതാ പ്രാർത്ഥനാദിനത്തോടനുബന്ധിച്ച് ചർച്ച് ഓഫ് ഗോഡ് ഏകദിന ഓൺലൈൻ പ്രാർത്ഥന സമ്മേളനം 2025 മാർച്ച് 1 ന് നടത്തുന്നു.

ഗൾഫ് രാജ്യങ്ങളിലെ ചർച്ച് ഓഫ് ഗോഡ് വിമൻസ് മിനസ്ട്രി അന്താരാഷ്ട്ര പ്രാർത്ഥനാദിനത്തോടനുബന്ധിച്ചാണ് ഈ ഓൺലൈൻ സമ്മേളനം നടത്തുന്നത്. ഈ ഓൺലൈൻ യോഗം സഹോദരിമാരെ പ്രാർത്ഥനയിലും ആരാധനയിലും ഏകോപിപ്പിക്കാനും ദൈവികനിയോഗങ്ങൾ തേടാനും ഉള്ള ഒരു ആത്മീയ അവസരമായി മാറും.

ഗ്രേസി മാത്യു, ചർച്ച് ഓഫ് ഗോഡ് റീജിയണൽ വിമൻസ് കോർഡിനേറ്റർ,ക്രിസ്റ്റൽ ബെയ്‌ലി, വിമൻസ് മിനിസ്ട്രി ഡയറക്ടർ, ചർച്ച് ഓഫ് ഗോഡ്, ടെക്‌സാസ് എന്നിവരാണ് പ്രസംഗിക്കുന്നത്.

മീറ്റിംഗ് വിശദാംശങ്ങൾ:

മാർച്ച് 1, ശനിയാഴ്ച

സമയം:
യു.എസ്.എ (സെൻട്രൽ ടൈം): രാവിലെ 8:00,
കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ: വൈകുന്നേരം 5:00,
യു.എ.ഇ, ഒമാൻ: വൈകുന്നേരം 6:00.

സൂം ഐഡി: 972 268 4949
പാസ്‌കോഡ്: 3125

കൂടുതൽ വിവരങ്ങൾക്ക് +1 214 534 5732 (WhatsApp) എന്ന നമ്പറിൽ ബന്ധപ്പെടുക.