ഭാരതപ്പുഴ കൺവൻഷൻ നാളെ തുടങ്ങും : സ്റ്റീഫൻ ദേവസി പാടുന്നു

ഒറ്റപ്പാലം :26-ാമത് ഭാരതപ്പുഴ കൺവൻഷൻ 2025 ഫെബ്രുവരി 21 മുതൽ 23 വരെ ഒറ്റപ്പാലം മണൽ പുറത്ത് നടക്കും.

എല്ലാദിവസവും വൈകീട്ട് 6 മണി മുതൽ നടക്കുന്ന സുവിശേഷ മഹായോഗത്തിൽ പ്രശസ്ത സുവിശേഷ പ്രസംഗകർ പാസ്റ്റർ. സുരേഷ് ബാബു, പാസ്റ്റർ.ഫെയ്ത് ബ്ലെസ്സൺ, പാസ്റ്റർ. അജി ആന്റണി എന്നിവർ വചനം പ്രഘോഷിക്കും.

ലോക പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി, ഗായകരായ പാസ്റ്റർ. ജോസ്, ഇമ്മനുവേൽ കെ ബി, സ്റ്റീവൻ സാമുവേൽ ദേവസ്സി, ഷാരുൺ വർഗീസ്സ് എന്നിവർ ഗാന ശ്രുശ്രൂഷക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്
9847133393,9447383717