ചിറ്റാർ : വയ്യാറ്റുപുഴ ആനപാറ വള്ളിപറമ്പിൽ തോമസ് വർഗീസ് (രാജു -70) നിര്യാതനായി. ഐപിസി കർണാടക സ്റ്റേറ്റ് മത്തിക്കരെ സഭാ ശുശ്രൂഷകൻ പാസ്റ്റർ ലാൻസൺ പി.മത്തായിയുടെ ഭാര്യ പിതാവാണ് പരേതന്‍.
സംസ്കാരം ഫെബ്രുവരി 17 തിങ്കൾ രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.
ഭാര്യ: മറിയാമ്മ തോമസ് സീതത്തോട് മേലേത്ത് കുടുംബം.
മക്കൾ: മേഴ്സി, മോൻസി ലാൻസൺ (ഐപിസി കർണാടക സ്റ്റേറ്റ് സോദരീ സമാജം ജോ. സെക്രട്ടറി), ജോൺസി മനേഷ്, പ്രിൻസി ജോബിൻ.
മരുമക്കൾ: സജി വർഗീസ്(മസ്ക്കത്ത്), പാസ്റ്റർ ലാൻസൺ പി.മത്തായി (ഐപിസി മത്തിക്കരെ), മനേഷ് പി.രാജൻ (സൗദി), ജോബിൻ തോമസ്.



