ഐപിസി പാമ്പാടി സെന്റർ പിവൈപിഎ യ്ക്ക് പുതിയ ഭരണസമിതി

വാർത്ത : യോശുവ അനീഷ്‌ (പബ്ലിസിറ്റി കൺവീനർ)

ഐപിസി പാമ്പാടി സെന്റർ പിവൈപിഎയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാമ്പാടി ബെഥെൽ സഭയിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ നേത്യത്യം നൽകുകയും കഴിഞ്ഞ വർഷം നടന്ന ടാലന്റ് ടെസ്റ്റ്‌ വിജയികൾക്ക് സമ്മാന ദാനവും നിർവഹിച്ചു.

പുതിയ ഭരണസമിതി :

പ്രസിഡന്റ് : ബ്രദർ കെവിൻ ഫിലിപ്പ് സാബു.
വൈസ് പ്രസിഡന്റ്‌: ഇവാ.ഷാന്റു കെ മാത്യൂ, ബ്രദർ ജോണി പി എബ്രഹാം. സെക്രട്ടറി : സിസ്റ്റർ കെസിയ മേരി തോമസ്. ജോയിന്റ് സെക്രട്ടറി ബ്രദർ അനീഷ് മാത്യു , സിസ്റ്റർ പ്രൈസി മാത്യു. ട്രഷറർ: ബ്രദർ സിജി വി ജോൺ. പബ്ലിസിറ്റി കൺവീനർ: ബ്രദർ യോശുവ അനീഷ്. മേഖല പ്രതിനിധി: പാസ്റ്റർ ടിഗോ തങ്കച്ചൻ, സ്റ്റേറ്റ് പ്രതിനിധി: പാസ്റ്റർ അനീഷ് പാമ്പാടി
തുടങ്ങി 15 അംഗ കമ്മറ്റി ചുമതലയേറ്റു.

പാസ്റ്റർമ്മാരായ കെ.എ. വർഗീസ്, ചാക്കോ മാത്യു, പി.പി. ഏലിയാസ്, ബിനു സി. രാജൻ, പ്രൈസ് ഫിലിപ്പ്, കൊച്ചുമോൻ തോപ്പിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും