കണ്ണൂർ :ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡ് മലബാർ റീജിയൻ പ്രവർത്തന ഉദ്ഘാടനവും പരസ്യയോഗങ്ങളും ഫെബ്രുവരി 27 വ്യാഴം രാവിലെ 10 മുതൽ പേരാവൂർ നിയോജകമണ്ഡലത്തിന്റെ വിവിധ മേഖലകളിൽ നടക്കും.
സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. മലബാർ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ഈശോ മാത്യൂ, പാസ്റ്റർ മാരായ ടി വൈ ജെയിംസ്, ബിനു എബ്രഹാം, ഷിജു കുര്യൻ, എൽദോ പി ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. മലബാർ റീജിയനിലെ ദൈവദാസൻമാർ യോഗത്തിൽ പങ്കെടുക്കും.
വൈകുന്നേരം ആറളം ഫാമിന് സാമിപം വളയംചാലിൽ പൊതുസമ്മേളനം നടക്കും. ഇവാഞ്ചലിസം ബോർഡ് റീജിയൻ ചെയർമാൻ പാസ്റ്റർ ജോമോൻ ജോസഫ് സെക്രട്ടറി പാസ്റ്റർ എം ജെ വർഗീസ്, ട്രഷറർ പാസ്റ്റർ സന്തോഷ് ആന്റണി എന്നിവർ നേതൃത്വം നൽകും.



