വണ്ടൂർ ഐപിസി ഗിൽ ഗാൽ വണ്ടൂർ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഇരുപതാമത് ഏറനാട് കൺവൻഷൻ ഫെബ്രുവരി ഏഴ് മുതൽ ഒൻപതു ഞായർ വരെ വണ്ടൂർ മണലിമ്മൽ ബസ്സ്റ്റാൻഡിനു സമീപം വൈകുന്നേരം ആറു മുതൽ ഒൻപതു വരെ നടക്കും.
പാസ്റ്റർ ടി.എം.ദേവസ്യ ഐപിസി നിലമ്പൂർ സൗത്ത് സെന്റർ വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും പാസ്റ്റർമാരായ ലിജോ ജോൺസൺ യു ഏ ഇ, അനിഷ് കാവാലം, ജോൺസൺ ദാനിയേൽ ചെറുവക്കൽഎന്നീ ദൈവദാസന്മാർ ദൈവവചനം സംസാരിക്കും.
മാസ്റ്റേഴ്സ് ബ്രീത്ത് കണ്ണൂർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ അനിൽ ജോൺ നേതൃത്വം നൽകും.




