എ ജി പഴയന്നൂർ സഭയുടെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും പുത്തരിത്തറയിൽ

പഴയന്നൂർ: അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ‘സുവിശേഷ യോഗവും സംഗീതവിരുന്നും ഫെബ്രുവരി 7 മുതൽ 9 വരെ പുത്തിരിത്തറ ജംഗ്ഷനു സമീപം നടക്കും.

കുന്നംകുളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി. എം എബ്രഹാം ഉദ്ഘാടനം നിർവ്വഹിക്കും.
പാസ്റ്റർമാരായ ടി.ജെ. സാമൂവൽ (എ ജി മലായാളം ഡിസ്ട്രിക്ട് സൂപ്രണ്ട്), വി.ടി. എബ്രഹാം(എ.ജി. മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട്), അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും.

ദിവസവും വൈകിട്ട് 6 മുതൽ യോഗം ആരംഭിക്കും. ഞായറഴ്ച പൊതു സഭായോഗത്തിൽ പാസ്റ്റർ. ടി.ജെ. സാമൂവൽ മുഖ്യ സന്ദേശം നൽകും. ഇവാ ക്രിസ്റ്റോ ജോൺസൺ ഗാനശുശ്രുഷയ്ക്ക് നേതൃത്വം വഹിക്കും.