സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും മാർഗ്ഗമാണ് ക്രൈസ്തവ സഭ: ക്യാപ്റ്റൻ സ്റ്റാൻലി

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവെൻഷന് അനുഗ്രഹീത സമാപനം.
ജനുവരി 27 വൈകിട്ട് സഭാ സൂപ്രണ്ട് റവ. റ്റി ജെ സാമുവൽ ഉത്ഘാടനം ചെയ്ത സമ്മേളനം ശനിയാഴ്ച വൈകിട്ട് നടന്ന പൊതുസമ്മേളനത്തോടു കൂടി കൺവൻഷൻ അവസാനിച്ചു.

ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്ജും റവ. റ്റി. ജെ. സാമുവലും അവസാന സന്ദേശം നൽകി.
“വിശ്വാസത്തിന് നേരെയുള്ള വില്ലുവിളി” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്ജിൻ്റെ സന്ദേശം.

പീഡനങ്ങൾ നിരവധി ഏറ്റുവാങ്ങി വളർന്നു വന്ന സഭക്ക് നേരെ വലിയ വെല്ലുവിളി നേരിടേണ്ടി വന്നു. എന്നിട്ടും ആദ്യവിശ്വാസ വീരന്മാർ പിന്മാറിയില്ല. സഹനത്തിൻ്റെയും, വിശ്വാസത്തിൻ്റെയും, ത്യാഗത്തിൻ്റേതും ആയിരിക്കണം ക്രിസ്തീയ വിശ്വാസം. അതുപോലെ ഇനിയുള്ള തലമുറ വിശ്വാസത്തിൻ്റെ പരീക്ഷകളെ നേരിട്ട് മുന്നേറിയാൽ സഭയുടെ വളർച്ച അതിവേഗം ആയിരിക്കുമെന്നും ക്യാപ്റ്റൻ ഓർമ്മിപ്പിച്ചു.

തുടർന്ന് “പിൻമഴയുടെ കാലത്ത് മഴക്ക് യെഹോവയോട് അപേക്ഷിക്കുക” എന്ന വാക്യത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സഭാ സൂപ്രണ്ട് റ്റി ജെ സാമുവിലൻ്റെ സന്ദേശം.

ആത്മശക്തിയെന്നത് വെറും ബഹളവും, ശബ്ദ കോലാഹലവും, തുള്ളലും അല്ല. ഹൃദയത്തിൻ്റെ അന്തർഭാഗത്ത് നിന്നും വിശുദ്ധിയോടെ പുറത്ത് വരുന്നതാണ് ആത്മശക്തി. ദൈവാനുരൂപമായി തീരുന്നതാണ് യഥാർത്ഥ ഉണർവ്വ്. അതിന് ഉള്ളിൽ പരിശുദ്ധാത്മാവ് ക്രിയ ചെയ്യണം.

അങ്ങനെയെങ്കിൽ മാത്രമേ പാപത്തിൽ നിന്നും രക്ഷപ്പെടുവാൻ സാധിക്കു. ഇത് പിന്മഴയുടെ കാലമാകയാൽ സഭ ഉണരുകയും യേശുക്രിസ്തുവിനെ എതിരേൽപ്പൻ ആത്മ ഉണർവ്വിൽ ഒരുങ്ങുകയും ചെയ്യുവാൻ ശ്രമിക്കുക. കൃപാവര ശുശ്രൂഷയിലേക്ക് സഭയും ശുശ്രൂഷകരും
മടങ്ങിവരേണ്ട കാലമാണ് ഇത്. പെന്തക്കോസ്ത് സഭ

ആത്മശക്തിയിലേക്ക് മടങ്ങി വരിക. അതിനായി നിലവിളിച്ചു കൊണ്ട് നാം ഉണർന്നെഴുന്നേറ്റാൽ ഭയങ്കര വളർച്ച പെന്തക്കോസ്ത് സഭക്ക് ഉണ്ടാകുമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പാസ്റ്റർ കെ. സി. ജോൺ (യു എസ് എ), പാസ്റ്റർ ജോൺ തോമസ്(കാനഡ), ഖജാൻജി റവ. പി. കെ. ജോസ്, ഡോ. ഐസക്ക് ചെറിയാൻ, പാസ്റ്റർ ജോർജ്ജ് പി.ചാക്കോ, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്ജ്, ഡോ. ഷിബു തോമസ് ഒക്ലഹോമ, ഡോ. രാജൻ ജോർജ്ജ്, ഡോ. ജോസഫ് ഡാനിയേൽ, പാസ്റ്റർ ഏബ്രഹാം ഉണ്ണൂണ്ണി, സുവി. പി. ജി. വർഗീസ്, ഡോ. എ. കെ. ജോർജ്, എന്നിവർ മുഖ്യ സന്ദേശം നൽകി.

വാർത്ത: ഷാജി ആലുവിള

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു