ജെറമി ഐസക്ക് രചിച്ച ‘The Real Life Gems’ എന്ന പുസ്തകം പ്രകാശനം ചെയ്തു

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവെൻഷനിൽ വെച്ച്
ജെറമി ഐസക്ക് രചിച്ച “The Real Life Gems” എന്ന പുസ്തകം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. റ്റി. ജെ. ശാമുവേൽ ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജിന് നൽകി പ്രകാശനം ചെയ്തു.

മൂല്യാധിഷ്ഠിത ജീവിതത്തിലേക്കും ദൈവോൻമുഖതയിലേക്കും നയിക്കുന്ന ഈ ഗ്രന്ഥം 12 -ൽ അധികം രാജ്യങ്ങളിൽ ലഭ്യമാണ്. White Falcon Publishing ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും കോപ്പികൾ ഓർഡർ ചെയ്യാവുന്നതാണ്.

ചില ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ജെറമിയുടെ പ്രഥമ ഗ്രന്ഥമാണിത്. ഡോ. ഐസക്ക് വി. മാത്യുവിന്റെ മകനാണ് ജെറമി.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു