സി.പി.എമ്മിന് കില്ലർ സ്ക്വാഡുകൾ !!! കേരളം ഞെട്ടുന്ന വെളിപ്പെടുത്തലുകൾ; വീഡിയോ കാണുക

സി.പി.എം നേതാവായിരുന്ന കെ.എം ഹിലാലിൻ്റെ വെളിപ്പെടുത്തലുകൾ കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഭയന്നു വിറച്ചു പോയി. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാൻ പരിശീലനം കൊടുത്തു നിർത്തിയിരിക്കുന്ന കൊലയാളി സംഘങ്ങൾ ഉണ്ടെന്നാണ് ഹിലാൽ വെളിപ്പെടുത്തുന്നത്.

സമ്മേളനങ്ങളിൽ ചുവ ന്ന നിക്കറും ഷർട്ടും ധരിച്ച് മാർച്ച് ചെയ്യുന്ന യുവാക്കളിൽ നിന്നാണ് കൊലയാളി സംഘങ്ങൾ രൂപം കൊള്ളുന്നത്. ഇവരെ റിക്രൂട്ട് ചെയ്യാൻ ജില്ലകളിൽ ഒരു ലീഡർ ഉണ്ടാവും. ഈ ലീഡറും പാർട്ടിയിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുമായിട്ടാണ് ഇടപാടുകൾ നടക്കുക. കില്ലർ സ്ക്വാഡുകളെ വാർത്തെടുക്കാൻ പാർട്ടി നിയോഗിച്ച ജില്ല ലീഡറെ പാർട്ടിയിലെ ഭൂരിപക്ഷം പേർക്കും അറിയാനാവില്ല എന്നാണ് ഹിലാൽ വെളിപ്പെടുത്തത്.

പാവങ്ങളെ രക്ഷിച്ച് അവർക്ക് ഭൂമിയിൽ സമത്വസുന്ദരമായ ജീവിതം വാഗ്ദാനം ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റ്കൾ . എന്നാൽ ഈ ഭൂമി നമ്മുടെ എതിരാളികൾക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന ധർമ്മമാണ് കമ്മ്യൂണിസ്റ്റുകൾ മറന്നുപോയത്. പ്രസ്ഥാനത്തിലെ നേതാക്കൾ തന്നെയാണ് ശത്രുകളെ ഉൽമൂലനം ചെയ്യാൻ കില്ലർ സ്ക്വാഡുകളെ വളർത്തിയെടുക്കുന്നത്. അതിൻ്റെ ഭാഗമായാണ് കണ്ണൂർ ഭാഗങ്ങളിൽ നടക്കുന്ന ബോംബു നിർമ്മാണവും ആയുധ ശേഖരണവുമൊക്കെ. ഇങ്ങനെയുടെ സ്ക്വാഡുകളെ സൃഷ്ടിച്ചെടുത്ത് പരിശീലനം നൽകാൻ പാർട്ടി നിയോഗിച്ച ആളായിരുന്നു കുഞ്ഞനന്തൻ എന്ന് ഹിലാൽ വെളിപ്പെടുത്തുന്നു.

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ കണ്ണൂർ ജില്ലയിലെ കില്ലർ സ്ക്വാഡിൻ്റെ ക്യാപ്റ്റനായിരുന്നു.ക്യാപ്റ്റന്റെ കീഴിലാണ് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നത്.ഒരു ജില്ലയിൽ തന്നെ 50 -ഓളം അംഗങ്ങൾ ഉണ്ടാകും.ഇവർക്ക് വേണ്ട പരിശീലനവും നൽകും.കില്ലർ സ്ക്വാഡിലേക്ക് യോഗ്യരായവരെ ക്യാപ്റ്റൻമാരാണ് കണ്ടുവയ്ക്കുന്നത്.പിന്നെ ക്യാപ്റ്റൻ കണ്ടുവച്ച ആളിനെ സമീപിച്ച് പാർട്ടിയുടെ രഹസ്യ ക്യാമ്പ് ഉണ്ടെന്നു പറഞ്ഞ് സംഘത്തിൽ ചേർക്കും. ഇത് വളരെ രഹസ്യമായ നീക്കമാണ്.
എന്നാൽ തെക്കൻ കേരളത്തിൽ ഈ പ്രവർത്തനം കാര്യമായി വിജയിച്ചിട്ടില്ല .ഇത് തനിക്ക് അനുഭവമുണ്ടെന്നും കെ എം ഹിലാൽ പറയുന്നു.

ഒരു ആക്രമണ പരിപാടി ആസൂത്രണം ചെയ്തു കഴിഞ്ഞാൽ പല ദിവസങ്ങളിലായി നിരീക്ഷണം നടത്തിയ ശേഷം ആയിരിക്കും പദ്ധതി നടപ്പാക്കുക. നേരിട്ട് ആയുധമില്ലാതെയാണ് കില്ലർ ഗ്രൂപ്പ് ചെല്ലുക .ആരെയാണോ ആക്രമിക്കേണ്ടത്, അവരെ വളഞ്ഞ് കഴിയുമ്പോൾ മറ്റുള്ളവർ ആയുധം എത്തിക്കുയാണ് പതിവ്.
ഏറ്റവും ശക്തമായി ഈ ഗ്രൂപ്പ് നിലനിൽക്കുന്നത് കണ്ണൂരാണ്.ടിപി ചന്ദ്രശേഖരനെ കൊന്നത് വാടക കൊലയാളികൾ ഒന്നുമല്ല.പാർട്ടി പ്രത്യേകം പരിശീലിപ്പിച്ചെടുത്ത ആളുകൾ തന്നെയാണ് കൊടി സുനിയും ടീമുകളും ഒക്കെ.അതുകൊണ്ടുതന്നെയാണ് പാർട്ടി ഇപ്പോഴും അവരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്.

സ്ക്വാഡിൽ പ്പെട്ടവർ ജയിലിലായാലും കുടുംബാംഗങ്ങൾക്ക് അത്തരത്തിൽ ഒരു ഫീലിംഗ് ഉണ്ടാകാറില്ല.കാരണം മകൻ ഗൾഫിലോ, അമേരിക്കയിലോ ജോലിക്ക് പോയതു പോലെയാണ്.വേണ്ടത്ര കാശും മറ്റ് സൗകര്യങ്ങളും പാർട്ടി നൽകും.നേരത്തെ ആലപ്പുഴയിൽ ഒക്കെ കില്ലർ സ്ക്വാഡിന്റെ ക്യാമ്പുകൾ ഉണ്ടായിരുന്നു.പെട്ടെന്ന് ആവശ്യം വന്നാൽ അപ്പോൾ തന്നെ അത് കൈകാര്യം ചെയ്യാൻ അവർക്ക് വാഹന സൗകര്യം ഉൾപ്പെടെ ഒരുക്കിയിരിക്കും.ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ,ആലപ്പുഴയിൽ ഒരു പ്രശ്നം നടന്നപ്പോൾ കില്ലർ സ്ക്വാഡിന്റെ ക്യാമ്പ് റെയ്ഡ് ചെയ്തു.എന്നാൽ പിറ്റേദിവസം നേരം വെളുക്കും മുൻപ് ആ റെയിഡിന് ഉത്തരവിട്ട ദക്ഷിണ മേഖല ഐ ജി യെ ഉത്തര മേഖലയിലേക്ക് സ്ഥലം മാറ്റി.

1988 – ൽ തിരുവന്തപുരത്ത് മൂന്ന് ആർ എസ് എസ് പ്രവർത്തകരെ ഒരേസമയം വെട്ടിക്കൊലപ്പെടുത്തി.ഇതൊക്കെ ഇരുളിൽ പതിയിരുന്ന ഭീരുക്കൾ ചെയ്യുന്നതുപോലെ ചെയ്യുന്നതല്ല.വളരെ ആസൂത്രിതമായി സംഘടിപ്പിക്കുന്ന സംഘർഷത്തിൽ ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയാണ്.

ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകമുണ്ടാക്കാൻ കാരണം കില്ലർ സ്ക്വാഡിന്റെ അംഗങ്ങൾക്ക് പാർട്ടി വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല എന്ന അവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് . ഞങ്ങൾ നിങ്ങളെ മറക്കില്ല. പാർട്ടിക്ക് നിങ്ങൾ വിലപ്പെട്ടവരാണ് .ഇത് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ടുപേർക്ക് പെട്ടെന്ന് സ്മാരകം തല്ലിക്കൂട്ടിയത്.

ഞാൻ ആർഎസ്എസുമായി എതിരിട്ട് പ്രവർത്തിച്ചത് എപ്പോഴും ഓർമ്മയിലുണ്ട്. അന്നൊക്കെ പാർട്ടിക്കാർ പറഞ്ഞു പഠിപ്പിച്ചത് ഇവരൊക്കെ (ആർ എസ് എസ് ) ആണ് ഈ നാടിൻ്റെ ശത്രുക്കൾ എന്നാണ് .ഇവരെ കാണുന്നിടത്ത് വച്ച് അക്രമിക്കണം എന്നായിരുന്നു നിർദ്ദേശം.

താനൊരു പാർട്ടിയിലും ചേരാൻ തീരുമാനിച്ചിട്ടില്ല. സത്യങ്ങളെ മറയ്ക്കാനും പറ്റില്ല.എൻെറ അനുഭവങ്ങൾ തുറന്നു പറയാനുള്ള ആർജ്ജവം എനിക്കുണ്ട്.അതുകൊണ്ടാണ് പറയുന്നത്.ആരെയും എനിക്ക് ഭയമില്ലെന്നും കെ എം ഹിലാൽ പറയുന്നു.

എബിസി മലയാളം യൂട്യൂബ് ചാനലിന് ആറു ദിവസം മുൻപ് നൽകിയ അഭിമുഖത്തിലാണ് പഴയ പാർട്ടി നേതാവിന്റെ ഈ തുറന്നു പറച്ചിൽ.